താമ്പാ സേക്രഡ്‌ഹാര്‍ട്ട്‌ പളളിയില്‍ വി. കൊച്ചുത്രേസ്യായുടെ തിരുനാള്‍

posted Oct 28, 2010, 9:34 AM by Saju Kannampally   [ updated Oct 28, 2010, 9:36 AM ]
 
താമ്പാ: സേക്രഡ്‌ ഹാര്‍ട്ട്‌ ദേവാലയത്തില്‍ ഒക്‌ടോബര്‍ 16ന്‌ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ആഘോഷിച്ചു. പത്തിന്‌ ഇടവക വികാരി റവ. ഫാ. ബിന്‍സ്‌ ചേത്തലിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ലദീഞ്ഞും ആഘോഷമായ തിരുനാള്‍ കുര്‍ബാനയും നടന്നു. റവ. ഫാ. ബിന്‍സ്‌ ചേത്തലില്‍ തിരുനാള്‍ സന്ദേശം നല്‍കി.
ഇടവകയിലെ എല്ലാ ത്രേസ്യാ നാമധാരികളെയും വികാരി പ്രത്യേകം അനുമോദിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുശേഷിപ്പു വണങ്ങല്‍, നേര്‍ച്ച വിളമ്പ്‌ എന്നിവ നടന്നു. ജിമ്മി കളപ്പുരയ്ക്കല്‍ – ത്രേസ്യാമ്മ , ജോബി പുല്ലാപ്പള്ളി – സുമി എന്നീ കുടുംബങ്ങളായിരുന്നു തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌.

അടുത്ത വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിയായി സുബിന്‍ – സെബിന്‍ കുളങ്ങരയെ റവ. ഫാ. ബിന്‍സ്‌ ചേത്തലില്‍ വാഴിച്ചു. തിരുനാള്‍ ആഘോഷങ്ങള്‍ സ്‌നേഹവിരുന്നോടെ സമാപിച്ചു. തിരുനാള്‍ ആഘോഷങ്ങള്‍ക്കും പള്ളി കമ്മിറ്റി അംഗങ്ങളായ ബെന്നി വഞ്ചിപ്പുരയ്ക്കല്‍, സാബു കൂന്തമറ്റം, ലൂമോന്‍ തറയില്‍, ജോസ്‌ ചക്കുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 ജോസ്‌മോന്‍ തത്തംകുളം

Comments