റ്റാമ്പാ : സേക്രഡ് ഹാര്‍ട്ട് ക്നാനായ ദേവാലയത്തിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളും അതിനോടനുബന്ധിച്ചുള്ള മറ്റു ശുശ്രൂഷകളും ഏപ്രില്‍ 15-ാം തീയതി വെള്ളിയാഴ്ച കുളത്തുവയല്‍ ടീമിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തോടെ ആരംഭിക്കുന്നു. ഏപ്രില്‍ 15 വെള്ളിയാഴ്ച വൈകുന്നേരം 6 മണിമുതല്‍ വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന് 9 മണി വരെ ധ്യാനം തുടര്‍ന്ന് 12 മണിവരെ നൈറ്റ് വിജില്‍. ഏപ്രില്‍ 16 ശനിയാഴ്ച : രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണിവരെ ധ്യാനം, തുടര്‍ന്ന് ദിവ്യബലി. ഏപ്രില്‍ 17 ഞായറാഴ്ച: രാവിലെ 10 മണിമുതല്‍ വൈകുന്നേരം 4.30 വരെ ധ്യാനം തുടര്‍ന്ന് കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം, പ്രദക്ഷിണം തുടര്‍ന്ന് ആഘോഷമായ ദിവ്യബലി. ഏപ്രില്‍ 21 വ്യാഴാഴ്ച : 6 മണിമുതല്‍ കാലുകഴുകല്‍ ശുശ്രൂഷ, ദിവ്യബലി തുടര്‍ന്ന് അപ്പം മുറിക്കല്‍. ഏപ്രില്‍ 22 വെള്ളിയാഴ്ച : തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം 5.30 ന് കുരിശിന്റെ വഴിയോടെ ആരംഭിക്കും. പീഢാനുഭവ വായന, നഗരികാണിക്കല്‍ പ്രദക്ഷിണം, പാനവായന തുടങ്ങിയ ചടങ്ങുകള്‍ ഉണ്ടായിരിക്കും. ഏപ്രില്‍ 23 ശനിയാഴ്ച : രാവിലെ 8.30 ന് ദിവ്യബലി, നൊവേന തുടര്‍ന്ന് പുത്തന്‍ തീ, പുത്തന്‍ വെള്ളം എന്നിവയുടെ വെഞ്ചരിപ്പും വിതരണവും ഉണ്ടായിരിക്കും. രാത്രി 8 മണിക്ക് ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ആഘോഷമായ ദിവ്യബലി പ്രദക്ഷിണം, സ്നേഹവിരുന്ന്, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. ഏപ്രില്‍ 24 ഞായറാഴ്ച : രാവിലെ 10 മണിക്ക് ആഘോഷമായ ദിവ്യബലിയുണ്ടായിരിക്കും. ധ്യാനത്തോടനുബന്ധിച്ച് ഏവര്‍ക്കും കുമ്പസാരത്തിനുള്ള സൌകര്യം ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തിലും വിശുദ്ധ വാരാചരണത്തിലും പങ്കെടുത്ത് ആത്മീയ സൌഖ്യം നേടുവാനായി എല്ലാ വിശ്വാസികളെയും വികാരി റവ. ഫാ. ഡൊമിനിക് മഠത്തികളത്തില്‍ സ്വാഗതം ചെയ്യുന്നു. ജോസ്മോന്‍ തത്തംകുളം |