റ്റാമ്പാ : കുടുംബജീവിതക്കാരുടെ മധ്യസ്ഥനായ വിശുദ്ധ ഔസേപ്പ് പിതാവിന്റെ തിരുനാള്‍ റ്റാമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തോലിക്ക ഇടവകയില്‍ ഭക്ത്യാഢംബരപൂര്‍വ്വം മാര്‍ച്ച് 14-ാം തീയതി മുതല്‍ 20-ാം തീയതി വരെ കൊണ്ടാടുന്നു. മാര്‍ച്ച് 14-ാം തീയതി മുതല്‍ 18-ാം തീയതി വരെ എല്ലാ ദിവസവും വൈകുന്നേരം 6 മണിമുതല്‍ വിശുദ്ധ കുര്‍ബാനയും ജപമാലയും വിശുദ്ധന്റെ നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ്. മാര്‍ച്ചുമാസം 19-ാം തീയതി രാവിലെ 8.30 ന് വിശുദ്ധ കുര്‍ബാനയും നൊവേനയും ലദീഞ്ഞും വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദവും ഉണ്ടായിരിക്കും. 20-ാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും കുര്‍ബാനയെ തുടര്‍ന്ന് പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഇടവകയുടെ ഏറ്റുമാനൂര്‍ ഇടവക അംഗങ്ങളാണ് ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍. തിരുനാളിനും മറ്റുചടങ്ങുകളിലും സംബന്ധിച്ച് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കുവാനായി ഏവരേയും വികാരി റവ. ഫാ. ബിന്‍സ് ചേത്തലില്‍ സാദരം ക്ഷണിക്കുന്നു. ജോസ്മോന്‍ തത്തംകുളം |