താമ്പാ: സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ദേവാലയത്തില്‍ പരിശുദ്ധ കന്യാകാ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ഭക്തി ആഡംബരപൂര്‍വ്വം കൊണ്ടാടുന്നു.ആഗസ്റ് പതിനഞ്ചാം തീയതി രാവിലെ 10 മണിക്ക് വികാരി റവ.ഫാ.ബിന്‍സ് ചേത്തലിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ ലദീഞ്ഞ്, നൊവേന, ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണം എന്നിവ നടത്തപ്പെടുന്നതാണ്. തിരുനാള്‍ ആഘോഷങ്ങള്‍ക്കു ശേഷം സേക്രട്ട് ഹാര്‍ട്ട് സോഷ്യല്‍ ഹാളില്‍ വച്ച് നമ്മുടെ ജന്മനാടായ ഇന്ത്യയുടെ സ്വാതന്ത്യ ദിനാഘോഷങ്ങള്‍ നടത്തപ്പെടുന്നതാണ്. അതിനു ശേഷം സ്നേഹവിരുന്നും നടത്തപ്പെടുന്നു. സ്നേഹവിരുന്നിനുശേഷം ഇടവക ജനങ്ങളുടെ എല്ലാ വാഹനങ്ങളും തിരുഹൃദയ നാമത്തില്‍ വെഞ്ചരിക്കപ്പെടുന്നതാണ്. അങ്ങനെ വെഞ്ചരിക്കപ്പെട്ട വാഹനങ്ങളില്‍ പതിപ്പിക്കാന്‍ തിരുഹൃദയത്തിന്റെ സ്റിക്കര്‍ നല്‍കപ്പെടുന്നതാണ്. സ്നേഹ വിരുന്നിനു ശേഷം ഇടവകയിലെ സ്ത്രീജനങ്ങള്‍ക്കായി ഒരു മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്.പരിശുദ്ധ കന്യക മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളും അതിനോടനുബന്ധിച്ചുളള ആഘോഷങ്ങളും ഇടവകയിലെ ചെറുപുഷ്പം കൂടാരയോഗം നിയോഗാര്‍ത്വം ഏറ്റു നടത്തുന്നു.
ജോസ്മോന്‍ തത്തംകുളം |