താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവക മിയാവ് രൂപതയില്‍ ദേവാലയം സ്പോണ്‍സര്‍ ചെയ്തു

posted Aug 25, 2010, 2:54 AM by Knanaya Voice   [ updated Aug 25, 2010, 11:18 AM by Anil Mattathikunnel ]
മിയാവ് രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് പളളിപറമ്പില്‍ പിതാവ് ആഗസ്റ് 22 ന് താമ്പായിലെ തിരുഹൃദയ ക്നാനായ ദേവാലയം സന്ദര്‍ശിക്കുകയും ദിവ്യബലിയര്‍പിക്കുകയും ചെയ്തു.അഭിവന്ദ്യ പിതാവിന്റെ മുഖ്യകാര്‍മ്മീകത്വത്തിലും ഫാ.ബിന്‍സ് ചേത്തലിന്റെയും,ഫാ.എബി വടക്കേക്കരയുടെയും സഹകാര്‍മ്മീകത്വത്തിലും നടത്തിയ ദിവ്യബലിയില്‍ പിതാവ് മിയാവ് രൂപതയില്‍ നടക്കുന്ന സുവിശേഷവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.തദവസരത്തില്‍ ഇടവകാംഗങ്ങളിലും അഭ്യുദയാകാംഷികളിലും നിന്ന് സംഭാവനയായി ലഭിച്ച പതിനായിരം ഡോളറിന്റെ ചെക്ക്  ഇടവക വികാരി ബഹുമാനപ്പെട്ട ബിന്‍സച്ചന്‍ പിതാവിനു കൈമാറി.മിയാവ് രൂപതയിലൊരു ദേവാലയം തിരുഹൃദയത്തിന്റെ നാമത്തില്‍ പണിയുമെന്നും അതിന്റെ കൂദാശയ്ക്ക് താമ്പായിലെ ഇടവകാംഗങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വെറും ഒരുമാസം മാത്രം പ്രായമുളള ഇടവക  മറ്റൊരു ഇടവകയെ ദത്തെടുക്കുക വഴി വലിയൊരു മാതൃകയാണ് നല്‍കുന്നത്.
 

ജോസ്മോന്‍ തത്തംകുളം


Comments