താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ ബിഷപ്പ് മാര്‍ ജോര്‍ജ് പളളിപ്പറമ്പിലിനു സ്വീകരണം നടത്തി

posted Sep 13, 2010, 12:14 AM by Knanaya Voice   [ updated Sep 13, 2010, 10:09 AM by Anil Mattathikunnel ]

താമ്പാ: താമ്പാ സേക്രട്ട് ഹാര്‍ട്ട് ക്നാനായ ഇടവകയില്‍ മിയാവ് രൂപതയുടെ ബിഷപ്പ്  മാര്‍ ജോര്‍ജ് പളളിപറമ്പിലിനു ഉജ്ജ്വലമായ സ്വീകരണം നടത്തി.ആഗസ്റ് 22 ഞായറാഴ്ച രാവിലെ 10 മണിക്കായിരുന്നു സ്വീകരണ ചടങ്ങ് ആരംഭിച്ചത്. സ്വീകരണത്തിനു ശേഷം ബിഷപ്പ് മാര്‍ ജോര്‍ജ്പളളിപറമ്പിലിന്റെ മുഖ്യകാര്‍മ്മീകത്വത്തിലും റവ.ഫാ.എബി വടക്കേക്കരയുടെയും വികാരി റവ.ഫാ ബിന്‍സ് ചേത്തലിന്റെയും സഹകാര്‍മ്മികത്വത്തിലും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കപ്പെട്ടു. കുര്‍ബ്ബാന മദ്ധ്യേയുളള പ്രസംഗത്തില്‍ ബിഷപ്പ്  മാര്‍ ജോര്‍ജ് പളളിപറമ്പില്‍ മദ്ധ്യപ്രദേശില്‍ മിയാവ് രൂപത നടത്തുന്ന സുവിശേഷ പ്രവര്‍ത്തനങ്ങളെക്കുറിച്ച്  വിശദീകരിച്ചു.അവിടെ മിയാവ് രൂപത നേരിട്ട പ്രയാസങ്ങള്‍ കടന്നുപോയ കഷ്ടപ്പാടുകളും വിശദീകരിച്ചപ്പോള്‍ ഇടവകയിലെ വിശ്വാസികളുടെ കണ്ണുകള്‍ ഈറനണിഞ്ഞു.വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം താമ്പാ സേക്രട്ട്  ഹാര്‍ട്ട് ക്നാനായ മിഷന്റെ പ്രഥമ ഡയറക്ടര്‍ റവ.ഫാ.എബി വടക്കേക്കര ഈ ഇടവകയില്‍ ചെയ്ത എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കുമുളളനന്ദി സൂചകമായി ബിഷപ്പ് മാര്‍ ജോര്‍ജ്ജ് പളളിപറമ്പില്‍ അച്ചനും പ്രശംസാ ഫലകം നല്കി ആദരിച്ചു. തുടര്‍ന്നു മിയാവു രൂപതയ്ക്കുവേണ്ടി നടത്തിയ രണ്ടാമത്തെ സ്തോത്രക്കാഴ്ചയില്‍ സമാഹരിച്ച $10,440 റവ.ബിന്‍സ് ചേത്തലില്‍ ബിഷപ്പിനെ ഏല്‍പ്പിച്ചു. തുടര്‍ന്നുളള ഇടവകയിലെ വിമന്‍സ് മിനിസ്ട്രി നടത്തുന്ന റാഫിളിന്റെ ഒപചാരികമായ ഉത്ഘാടനം ആദ്യ ടിക്കറ്റ് റവ.ഫാ.എബി.വടക്കേക്കരക്കു നല്കികൊണ്ട് ബിഷപ്പ് മാര്‍ ജോര്‍ജ് പളളിപ്പറമ്പില്‍ നിര്‍വ്വഹിച്ചു. അതിനുശേഷം ഇടവകയിലെ മതബോധന സ്കൂളിന്റെ ഓഫീസ് ബിഷപ്പ് മാര്‍ ജോര്‍ജ് പളളിപറമ്പില്‍ നാട മുറിച്ച് ഒപചാരീകമായി ഉത്ഘാടനം ചെയ്തു തുടര്‍ന്നു ഇടവകയിലെ 70-ാം ജന്മദിനമാഘോഷിക്കുന്ന ബാബുകളങ്ങര സ്പോണ്‍സര്‍ ചെയ്ത സ്നേഹവിരുന്നും നടത്തപ്പെട്ടു.
സ്നേഹ വിരുന്നിനു ശേഷം സോഷ്യല്‍ ഹാളില്‍ വച്ച് ബാബു കുളങ്ങരയുടെ  ജന്മദിനാഘോഷ ചടങ്ങുകള്‍ നടത്തപ്പെട്ടു.ചടങ്ങില്‍ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് പളളിപറമ്പില്‍,റവ.ഫാ.എബി വടക്കേക്കര, റവ.ഫാ.ബിന്‍സ് ചേത്തലില്‍, റവ.ഫാ.മാത്യു തൈക്കൂട്ടത്തില്‍ തുടങ്ങിയവരും സമുദായത്തിലെ മറ്റു പല പ്രമൂഖ വ്യക്തികളും ബാബു കുളങ്ങരയ്ക്ക് ജന്മദിനം ആശംസിച്ചു സംസാരിച്ചു.

ജോസ്മോന്‍ തത്തംകുളംComments