താമ്പാ: നവംബര്‍ പതിമൂന്നാംതീയതി താമ്പായില്‍ നടന്ന മൂന്നാമത് ചാമ്പ്യന്‍സ് ട്രോഫി വള്ളംകളിയില്‍ വനിതാ വിഭാഗത്തില്‍ താമ്പാ സ്റാഴ്സ് വിജയികളായി. ടീമിലെ പകുതിയോളം വരുന്ന അംഗങ്ങള്‍ താമ്പാ സേക്രട്ട് ഹാര്‍ട്ട് ക്നാനായ ഇടവകയിലെ അംഗങ്ങളായിരുന്നു. അവര്‍ക്ക് കിട്ടിയ സമ്മാനത്തുകയായ 750 ഡോളറിന്റെ അവരുടെ ഭാഗം നവംബര്‍ പതിനാലാംതീയതി വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ദേവാലയത്തിനായി സംഭാവന ചെയ്തുകൊണ്ട് വികാരി റവ. ഫാ. ബിന്‍സ് ചേത്തലിനെ ഏല്‍പിച്ചു. ഈ യുവജനങ്ങള്‍ മറ്റ് യുവജനങ്ങള്‍ക്ക് മാതൃകയാകട്ടെയെന്ന് റവ. ഫാ. ബിന്‍സ് ചേത്തലില്‍ അഭിപ്രായപ്പെട്ടു.
ജോസ്മോന്‍ തത്തംകുളം |