ചിക്കാഗോ: ഓഗസ്റ് 6,7,8, തീയതികളില്‍ നടക്കുന്ന ചിക്കാഗോ സെന്റ്മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ പ്രഥമ തിരുനാള്‍ കര്‍മ്മങ്ങളും ആഘോഷ പരിപാടികളും ക്നാനായ വോയ്സില്‍ തല്‍സമയം ലോകമെമ്പാടുമുളളവര്‍ക്ക് വീക്ഷിക്കാനുളള അവസരം ഒരുക്കിയിരിക്കുകയാണ്.
കോട്ടയം അതിരൂപതാ ബിഷപ്പ് മാര്‍ മാത്യുമൂലക്കാട്ട്, സെന്റ് തോമസ് രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മിയാവു ബിഷപ്പ് മാര്‍ ജോര്‍ജ് പളളിപറമ്പില്‍, ആഗ്ര ആര്‍ച്ച് ബിഷപ്പ് മാര്‍ ആല്‍ബര്‍ട്ട് ഡിസൂസ എന്നിവര്‍ തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുക്കുമെന്ന് വികാരി മോണ്‍സിഞ്ഞോര്‍ എബ്രഹാം മുത്തോലത്ത് അറിയിച്ചു. ക്നാനായ വോയിസിലുളള തല്‍സമയ സംപ്രേഷണത്തിന് സാജു കണ്ണംപളളി, അനില്‍ മറ്റത്തികുന്നേല്‍ എന്നിവര്‍ നേതൃത്വം കൊടുക്കും.www.knanayavoice.com റോയി നെടുംചിറ |