താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ കോട്ടയം അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ മിയാവ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് പളളിപറമ്പില്‍ പിതാവ് ആഗസ്റ് 22 ന് തീയതി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.അതിനുശേഷം അഭിവന്ദ്യ പിതാവ് കത്തിച്ച തിരി എല്ലാ കുടുംബനാഥന്‍മാര്‍ക്കും നല്‍കി തങ്ങളുടെ മാതൃരൂപതയുടെ ജൂബിലി ആഘോഷങ്ങള്‍ ഇടവക തലത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുവാനുളള തയ്യാറെടുപ്പിലാണ് ഇടവക വികാരി ഫാ.ബിന്‍സ് ചേത്തലിലും പാരീഷ് കമ്മറ്റിയും. |