തമ്പായില്‍ ദേവാലയ കൂദാശ അവിസ്മരണീയമായി

posted Aug 1, 2010, 10:58 PM by Anil Mattathikunnel   [ updated Aug 3, 2010, 12:20 AM by Knanaya Voice ]


താമ്പാ: താമ്പായിലും പരിസരപ്രദേശങ്ങളിലും  അധിവസിക്കുന്ന ക്നാനായ കത്തോലിക്കര്‍്ക്കുവേണ്ടി 2010 മാര്‍ച്ച്  പതിനാറാം തീയതി റവ.ഫാ.എബി വടക്കേക്കര ഉടമ്പടിയില്‍ ഒപ്പുവച്ചതോടുകൂടി സ്വന്തമായ ദേവാലയം തിരുഹൃദയ നാമത്തില്‍ ഇടവക ജനങ്ങള്‍ക്കു വേണ്ടി സമര്‍പ്പിച്ചു. 2010 ആഗസ്റ്  ഒന്നാം തീയതി വൈകുന്നേരം 4 മണിക്ക് ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ ‍,മോണ്‍സിഞ്ഞോര്‍ എബ്രഹാം മുത്തോലത്ത്  എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലും വികാരി റവ.ഫാ.ബിന്‍സ് ചേത്തലില്‍, റവ.ഫാ.ബിന്‍സ് ചേത്തലില്‍ റവ.ഫാ.റോയി കടുപ്പില്‍ തുടങ്ങിയ 20 വൈദീകരുടെ സഹകാര്‍മ്മീകത്വത്തിലും,താമ്പാബേയിലുള്ള  മറ്റു ദേവാലയങ്ങളില്‍ നിന്നെത്തിയ അനേകം വൈദീകരുടെയും,സിസ്റേഴ്സിന്റെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സമുദായ നേതാക്കളുടെയും, ദേവാലയവും പരിസരവും തിങ്ങി നിറഞ്ഞ വിശ്വാസികളുടെയും, ക്നാനായ വോയിസിലുടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തത്സമയം പരിപാടികള്‍ വീക്ഷിച്ചു കൊണ്ടിരുന്ന ആയിരങ്ങളു ടേയും, താമ്പായിലെ മറ്റനേകം സമുദായ സ്നേഹികളുടെയും സാന്നിധ്യത്തിലും നടത്തിയ ദിവ്യബലിമധ്യേ ദേവാലയം കൂദാശ ചെയ്ത്  ഇടവക ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.
സമര്‍പ്പണത്തിനു പങ്കെടുക്കുവാന്‍ എത്തിയ വിശിഷ്ടാതിഥിതികളെ ചെണ്ട, ബാന്റ് തുടങ്ങിയ വാദ്യമേളങ്ങളോടും, താലപ്പൊലിയോടും കരിമരുന്നു കലാപ്രകടനങ്ങളോടും കൂടിയാണ് ദേവാലയ അങ്കണത്തിലേയ്ക്ക്  സ്വീകരിച്ചത്. ഇടവകയിലെ 14 കുട്ടികളുടെ ആദ്യകുര്‍ബാനയും, 9 കുട്ടികളുടെ സ്ഥൈര്യലേപനവും വിശുദ്ധര്‍ കുര്‍ബ്ബാനയോടനുബദ്ധിച്ച് നടത്തപ്പെട്ടു. തുടര്‍ന്നു നടന്ന സമര്‍പ്പണസമ്മേളനത്തിനായി ജോയി മേലാണ്ടശ്ശേരി വിശിഷ്ടാതിഥികളെ വേദിയിലേക്കു ക്ഷണിച്ചു. ആദ്യകുര്‍ബാന കൈകൊണ്ട കുട്ടികള്‍ ആലപിച്ച ഭക്തിഗാനത്തോടെ സമ്മേളനം ആരംഭിച്ചു. വികാരി റവ.ബിന്‍സ് ചേത്തലില്‍ ഏവര്‍ക്കും സമ്മേളനത്തിലേയ്ക്ക് സ്വാഗതം അരുളി. ആഘോഷകമ്മിറ്റികളുടെ ജനറല്‍ കണ്‍വീനര്‍ തോമസ് വെട്ടുപ്പാറപുറം മിഷന്റെ അതുവരെയുളള പ്രവര്‍ത്തന പരിപാടികള്‍ ചുരുങ്ങിയ വാക്കില്‍ വിശദീകരിച്ചു. തുടര്‍ന്ന് ആരംഭിച്ച ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഭദ്ര ദീപം തെളിച്ച് സമ്മേളന അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയാത്ത് അധ്യക്ഷപ്രസംഗം നടത്തി. അതിനു ശേഷം മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ അനുഗ്രഹ പ്രഭാഷണം  നടത്തി. മോണ്‍സിഞ്ഞോര്‍ ഏബ്രഹാം മുത്തോലത്ത് ആയിരുന്നു കീ നോട്ട് സ്പീക്കര്‍ . തുടര്‍ന്ന് സെന്റ് തോമസ് സീറോ മലബാര്‍ ഡയോസിസ് ചാണ്‍സലര്‍ റവ.ഡോ.റോയി കടുപ്പില്‍, റവ.ഫാ.റോബര്‍ട്ട് മോറീസ് വികാരി സെന്റ് പീറ്റേഴ്സ് ബര്‍ഗ് ഡയോസീസ് കെ.സി.സി.സി.എഫ്. പ്രസിഡണ്ട് ജോമി ചെറുകര റവ.ഡോ. മാത്യു മണക്കാട്ട് തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിമ്മികാവിലിനെ മാര്‍ മാത്യുമൂലക്കാട്ട് പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന്  ദേവാലയത്തിനായി 5000 ഡോളര്‍ അതില്‍ കൂടുതലും സംഭാവന ചെയ്ത് വ്യക്തികളെ മാര്‍ ജേക്കബ് അങ്ങാടിയാത്ത് , മാര്‍ ജോസഫ് പണ്ടാരശ്ശേരിലും ചേര്‍ന്ന് പ്രശംസാ ഫലകം നല്കി ആദരിച്ചു. താമ്പയില്‍ മിഷന്‍ ആരംഭിച്ചിട്ട് വെറും 12 മാസങ്ങള്‍ക്കുളളില്‍ 7 ഏക്കറില്‍ സ്ഥിതിചെയ്യുന്ന ദേവാലയും അതിനോടനുബന്ധിച്ച് അനേകം കെട്ടിടങ്ങളും സ്വന്തമാക്കുവാന്‍ സാധിച്ചതിനു പിന്നില്‍ അക്ഷീണം പ്രയത്നിച്ച റവ.ഫാ. എബി വടക്കക്കേക്കരയേയും, ബില്‍ ഡിംഗ്  കമ്മറ്റി ചെയര്‍മാന്‍ ജിമ്മി കാവിലിനേയും,മറ്റു ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെയും ദേവാലയത്തിനായി ഉദാരമായി സംഭാവന ചെയ്ത നല്ലവരായ ഇടവകജനങ്ങളെയും,പിതാക്കന്മാരും,മറ്റു വൈദീകരും മുക്തകണ്ഠം പ്രശംസിച്ചു. തോമസ് കണ്ടാരപ്പളളി,സണ്ണി വാലേച്ചിറ തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങള്‍ സമ്മേളനത്തിനു മാറ്റു കൂട്ടി. ഡെന്നി ഊരാളില്‍ തന്റെ സ്വസിദ്ധമായ ശൈലിയില്‍ നടത്തിയ മാസ്റ്റര്‍ ഓഫ് സെറിമണി  ഏവരുടെയും പിടിച്ചുപറ്റി. സേക്രട്ട് ഹാര്‍ട്ട് ഇടവക  പി.ആര്‍.സി ജോസ്മോന്‍ തത്തംകുളം സമ്മേളനത്തില്‍ പങ്കെടുത്ത വിശിഷ്ടാതിഥികള്‍ക്കും,ദേവാലയ കൂദാശാ കര്‍മ്മങ്ങള്‍ വന്‍ വിജയമാക്കിതീര്‍കക്കുവാന്‍ വേണ്ടി ആഴ്ചകളോളം രാപ്പകല്‍ പണിയെടുത്ത നല്ലവരായ ഇടവക ജനങ്ങള്‍ക്കു നന്ദി അര്‍പ്പിച്ചു. സമ്മേളനത്തിനു ശേഷം പ്രഥമ വിശുദ്ധ കുര്‍ബ്ബാന സ്വീകരിച്ച കുട്ടികകളുടെ കുടുംബങ്ങള്‍ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും നടത്തപ്പെട്ടു. ദേവാലയ സമര്‍പ്പണ ആഘോഷങ്ങള്‍ക്ക്  ട്രസ്റിമാരായ ബെന്നി വഞ്ചിപുരയ്ക്കല്‍, സാബു കൂന്തമറ്റം, സെക്രട്ടറി ലൂമോന്‍ തറയില്‍,ജോസ് ,ഡെയ്സി ചക്കുങ്കല്‍, ജോസ് ആന്‍ഡ് മേരിക്കുട്ടി കരിക്കനാലില്‍, ജോയ്സണ്‍ പഴേമ്പളളില്‍, സോണിയാ പഴുക്കായില്‍, രാജീവ് കൂട്ടുങ്കല്‍ , സബിനാ പഴുക്കായില്‍, ബേബി വാഴപ്പളളില്‍,എബ്രഹാം കല്ലിടാന്തിയില്‍, ഷിബു തണ്ടാശ്ശേരില്‍, സിറി ചാഴിക്കാട്ട്,തോമസ് കണ്ടാരപ്പളലി,ജോണി ആന്‍ഡ് കുഞ്ഞുമോള്‍ പുതുശ്ശേരിയില്‍,സണ്ണി വാലാച്ചിറ ബാബു ആന്‍ഡ് അമ്മിണി കുളങ്ങര,മനോജ് ഓടി മുഴുകായില്‍,ബേബി മാക്കീല്‍,ജിമ്മി കളപ്പുരയില്‍,ഹെബി വഞ്ചിപുരയ്ക്കല്‍, അന്നാമ്മ വഞ്ചിപുരയ്ക്കല്‍ തുടങ്ങി ഒട്ടനവധി ഇടവകാംഗങ്ങള്‍ നേതത്വം നല്കി.

ജോസ്മോന്‍ തത്തംകുളം


Comments