താമ്പായില്‍ എട്ടു നോയമ്പ് ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.

posted Sep 24, 2010, 10:57 AM by Anil Mattathikunnel   [ updated Sep 24, 2010, 10:05 PM by Knanaya Voice ]


താമ്പാ: ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ അമ്മയായ പരിശുദ്ധ കന്യാമറിയത്തോടുളള ഭക്തിയാദര സൂചകമായി താമ്പാ സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ മാതാവിന്റെ എട്ട് നോമ്പ്  ഭക്തി ആഡംബരപൂര്‍വ്വം കൊണ്ടാടി. സെപ്റ്റംബര്‍ 1-ാം തീയതി ബുധനാഴ്ച മുതല്‍ 8-ാം തീയതി ബുധനാഴ്ചവരെ ദേവാലയത്തില്‍ വൈകുന്നേരം ദൈവമാതാവിനോടുളള പ്രത്യേക പ്രാര്‍ത്ഥനയും,ജപമാലയും,നെവേനയും,വിശുദ്ധ കുര്‍ബ്ബാനയും നടത്തപ്പെട്ടു. എട്ട് നോമ്പിന്റെ അവസാനദിവസമായ സെപ്റ്റംബര്‍ 8-ാം തീയതി ബുധനാഴ്ച വൈകുന്നേരം  ദൈവമാതാവിനോടുളള പ്രത്യേകപ്രാര്‍ത്ഥനയും , ജപമാലയും,നെവേനയും വിശുദ്ധകുര്‍ബാനയും  നടത്തപ്പെട്ടു. എട്ട് നോമ്പിന്റെ അവസാനദിവസമായ സെപ്റ്റംബര്‍ 8-ാം തീയതി
ബുധനാഴ്ച വൈകുന്നേരം 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം 53 രാജ്യങ്ങളില്‍ നിന്നു കൊണ്ടു വന്ന തടികള്‍ കൊണ്ട്  40 അടി നീളത്തില്‍  നിര്‍മ്മിച്ച് 140 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ബ്രാന്‍ഡന്‍ നേറ്റിവിറ്റി കാത്തലിക്ക് ചര്‍ച്ചില്‍ നിന്നു കൊണ്ടുവന്ന ജപമാലയേന്തിയും,മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടും, ദേവാലയ അംഗണത്തില്‍ നടത്തിയ പ്രദക്ഷിണം ഒരു നൂതന അനുഭവമായിരുന്നു.
തുടര്‍ന്ന് ജപമാലയുടെ സമാപനം ദേവാലയത്തിന്റെ പുറത്ത് നടത്തപ്പെട്ടു. തുടര്‍ന്ന് വിശ്വാസികള്‍ കൊണ്ടുവന്ന നേര്‍ച്ച ഭക്ഷണം വിതരണം ചെയ്തു. എട്ട് നോമ്പിന്റെ അവസാന ദിവസത്തിലെ ചടങ്ങുകളും, തുടര്‍ന്നു നടത്തിയ സ്നേഹവിരുന്നും തോമസ്  ആന്‍ഡ് മേഴ്സി കണ്ടാരപ്പളളിയാണ്
നിയോഗാര്‍ത്ഥം ഏറ്റു നടത്തിയത്. എട്ട് നോമ്പിന്റെ എല്ലാദിവസത്തെ ചടങ്ങുകള്‍ക്കും പളളി കമ്മറ്റി അംഗങ്ങളായ ബെന്നി വഞ്ചി പുരക്കല്‍, സാബുകൂന്തമറ്റം, ലൂമോന്‍ തറയില്‍, ജോസ് ചക്കുങ്കല്‍ എന്നിവരും അനേകം വിശ്വാസികളും നേതൃത്വം നല്കി.
ജോസ് മോന്‍  തത്തംകുളം


Comments