താംപായില്‍ ഗ്രാന്റ് പേരന്റ്സ്‌ ഡേ ആഘോഷിച്ചു

posted Oct 28, 2010, 9:38 AM by Saju Kannampally   [ updated Oct 28, 2010, 3:23 PM ]

റ്റാമ്പാ : സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ സെപ്റ്റംബര്‍ 12 ാം തീയതി 10 മണിക്ക് ഇടവക വികാരി റവ.ഫാബിന്‍സ് ചേത്തലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. വിശുദ്ധകുര്‍ബാനയ്ക്ക് ശേഷം ദേവാലയത്തില്‍ വച്ച് ഗ്രാന്റ് പേരന്റ്‌സ് ഡേ ആഘോഷിച്ചു. ഇടവകയിലെ എല്ലാ മുത്തശി മുത്തച്ഛന്മാര്‍ക്ക് വികാരി റവ.ഫാ.ബിന്‍സ് ചേത്തലില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ദേവാലയത്തിന്റെ സമീപം പ്രവര്‍ത്തിക്കുന്ന വൃദ്ധഭവനം ഇടവകയിലെ മതബോധന ക്ലാസുകളിലെ കുട്ടികളും അദ്ധ്യാപകനും ചേര്‍ന്ന് സന്ദര്‍ശിക്കുകയും വൃദ്ധഭവനത്തിലെ അന്തേവാസികള്‍ക്കായി വിവിധ കലാപരിപാടികള്‍ നടത്തുകയും ചെയ്തു. ഗ്രാന്റ് പേരന്റ്‌സ് ഡേ ആഘോഷങ്ങള്‍ക്ക് പള്ളി കമ്മറ്റിക്ക് പുറമേ ഇടവകയിലെ വിശ്വാസപരിശീലന ക്ലാസുകളിലെ അദ്ധ്യാപകനും നേതൃത്വം നല്‍കി. 

 
ജോസ്മോന്‍ തത്തംകുളം
Comments