താമ്പ: താമ്പയിലെ പ്രമുഖ സംഘടനകളില്‍ ഒന്നായ ..K.C.C.C.F ഒക്ടോബര്‍ 30-ന് ക്നാനായ നൈറ്റ് ആഘോഷിച്ചു. താമ്പായിലെ ക്നാനായ കത്തോലിക്കാ വിഭാഗത്തിലേയും, ക്നാനയ യാക്കോബായ വിഭാഗത്തിലേയും വൈദികര്‍ സംയുക്തമായി നടത്തിയ മലങ്കര കത്തോലിക്കരുടെ സന്ധ്യാ നമസ്ക്കാര പ്രാര്‍ത്ഥനയോടുകൂടിയാണ് താമ്പായില്‍ ക്നാനായ നൈറ്റിന് തുടക്കംകുറിച്ചത്.K.C.C.C.F ന്റെ 2010-ലെ ക്നാനായ നൈറ്റില്‍ താമ്പായിലെ എല്ലാ ക്നാനായ യാക്കോബായ കുടുംബങ്ങളും പ്രത്യകം ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു. താമ്പായില്‍ എല്ലാ ക്നാനായ കുടുംബങ്ങളും വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും ഒരു സ്ഥലത്ത് ഒന്നിച്ചു കൂടുവാന്‍ വേണ്ടിയാണ് സംഘടന ഈ ആശയം മുന്‍പോട്ട് കൊണ്ടുവന്നത്. ഈ കൂട്ടായ്മ ഇനി എല്ലാ വര്‍ഷവും വേണ്ടതാണെന്ന് സെന്റ് മേരീസ് യാക്കോബായ പള്ളിയുടേയും സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയുടേയും വൈദീകര്‍ ആശംസാപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. Sacred Heart ക്നാനായ കത്തോലിക്കാ പള്ളി വികാരി റവ. ഫാ. ബിന്‍സ് ജോസ് ചേത്തലില്‍ ആണ് സന്ധ്യ നമസ്ക്കാര പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുത്തത്. അറുനൂറില്‍പരം ആളുകള്‍ കൂടിയ പരിപാടിയില്‍ K.C.C.C.F ന്റെ ജനറല്‍ സെക്രട്ടറി സജി കുടിയംപള്ളില്‍ മാസ്റര്‍ ഓഫ് സെറിമണി നടത്തി. വൈസ് പ്രസിഡന്റ് മോനച്ചന്‍ മഠത്തിലേട്ട് സ്വാഗതവും പറഞ്ഞു. 15,000 സ്ക്വയര്‍ ഫീറ്റ് വരുന്ന പുതിയ കമ്മ്യൂണിറ്റി സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് മാസത്തിലേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് പ്രസിഡന്റ് ജോമി ചെറുകര പ്രസ്താവിച്ചു. ട്രഷറര്‍ തമ്പി ഇലവങ്കല്‍ യോഗത്തില്‍ കൃതജ്ഞത അര്‍പ്പിച്ചു. വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ കൊണ്ട് താമ്പായിലെ ക്നാനായ നൈറ്റ് അവിസ്മരണീയമായി. K.C.C.C.F. ന്റെ പുതിയ ആശയം അമേരിക്കയിലുള്ള മുഴുവന്‍ ക്നാനായ സംഘടനകള്‍ക്കും ഒരു മാതൃക ആകട്ടെ എന്ന് പ്രസിഡന്റ് ജോമി ചെറുകര പ്രത്യാശ പ്രകടിപ്പിച്ചു. K.C.C.N.A. യുടെ ജനറല്‍ സെക്രട്ടറി സുനില്‍ മാധവപ്പള്ളില്‍ താമ്പായിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററിന്റെ പണികള്‍ക്കുള്ള K.C.C.N.A. യുടെ ധനസഹായം വാഗ്ദാനം ചെയ്തു.
|