താമ്പ: കോട്ടയം അതിരൂപത ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഇടവകയില്‍ ഒക്‌ടോബര്‍ 8,9,10 തീയതികളില്‍ കുടുംബ നവീകരണ ധ്യാനം ഒരുക്കുന്നു. ചങ്ങനാശേരി എസ്.ബി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ.റ്റോം കുന്നുംപുറത്തിന്റെ നേതൃത്വത്തില്‍ പ്രേഷിത പ്രവര്‍ത്തകനും സംഗീതജ്ഞനുമായ സണ്ണി സ്റ്റീഫന്‍, പ്രശസ്‌ത വചനപ്രഘോഷകന്‍ അരവിന്ദാക്ഷ മേനോന്‍ എന്നിവരാണ് ധ്യാനം നയിക്കുന്നത്. എട്ടാം തീയതി വൈകുന്നേരം 6.30 മുതല്‍ 9 മണി വരെയും, ഒമ്പതാം തീയതി രാവിലെ 9 മുതല്‍ രാത്രി എട്ടു വരെയും, പത്താം തീയതി രാവിലെ പത്തു മുതല്‍ വൈകുന്നേരം ആറു വരെയുമാണ് ധ്യാനം ഒരുക്കുന്നത്. ഇതോടനുബന്ധിച്ച് കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കുമായി പ്രത്യേക ക്ലാസുകളും നടത്തും. കൗദാശിക ജീവിതത്തിലൂടെ ജീവിത വിശുദ്ധീകരണം നടത്തുവാനും, ദൈവകൃപയിലൂടെ മാത്രം ലഭിക്കുന്ന കുടുംബ സമാധാനം തലമുറകള്‍ക്കു കൈമാറാനും അറിഞ്ഞിരിക്കേണ്ട ചിന്തകളാണ് ധ്യാനത്തിലൂടെ ലഭ്യമാകുന്നതെന്നും ആത്മീയ നവീകരണത്തിനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും വികാരി ഫാ.ബിന്‍സ് ചേത്തലില്‍ അഭ്യര്‍ഥിച്ചു.
ജോസ്‌മോന്‍ തത്തംകുളം |