![]() താമ്പ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തലിക് ഇടവകയില്‍ സന്ദര്‍ശനം നടത്തിയ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുമായി പ്രത്യേകം കൂടിക്കാഴ്‌ച നടത്തി. മതബോധന ക്ലാസുകള്‍ കൂടുതല്‍ ഊര്‍ജസ്വലമായി കൊണ്ടുപോകുന്നതിനു വേണ്ട കാര്യങ്ങള്‍ അദ്ദേഹം അധ്യാപകരമായി ചര്‍ച്ച ചെയ്‌തു. സി.സി.ഡി ഡയറക്ടര്‍ ജോയിസണ്‍ പഴേമ്പള്ളില്‍ നന്ദി പറഞ്ഞു. വികാരി ഫാ.ബിന്‍സ് ചേത്തലില്‍ സന്നിഹിതനായിരുന്നു. ജോസ്‌മോന്‍ തത്തംകുളം |