താമ്പയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

posted Aug 16, 2010, 3:22 AM by Knanaya Voice   [ updated Aug 16, 2010, 9:05 AM by Anil Mattathikunnel ]
താമ്പാ: ഭാരതത്തിന്റെ അഭിമാനവും പ്രഥമവിശുദ്ധയുമായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ താമ്പായിലെ സേക്രഡ്‌ ഹാര്‍ട്ട്‌ ഇടവകയില്‍ ഭക്തിയാഡംബരപൂര്‍വ്വം കൊണ്ടായി. ഫാ. തോമസ്‌ കൊരട്ടിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തിലും ഫാ. സലിം ചക്കുങ്കല്‍, വികാരി ഫാ. ബിന്‍സ്‌ ചേത്തലില്‍ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും ആഘോഷമായ തിരുനാള്‍ കുര്‍ബാന നടത്തപ്പെട്ടു. ഫാ. സലിം ചക്കുങ്കല്‍ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന്‌ വിശുദ്ധയുടെ തിരുശേഷിപ്പ്‌ വണങ്ങല്‍, കഴുന്ന്‌ എടുക്കല്‍ എന്നിവ നടത്തപ്പെട്ടു. പിന്നീട്‌ തോമസ്‌ ചാഴികാടന്‍ എ.എല്‍.എ.യ്‌ക്ക്‌ സ്വീകരണം നല്‍കുകയുണ്ടായി. സ്‌നേഹവിരുന്നോടുകൂടി തിരുനാള്‍ ആഘോഷങ്ങള്‍ പര്യവസാനിച്ചു. സാബു & ത്രേസ്യാമ്മ ഇല്ലിക്കല്‍ ആയിരുന്നു തിരുനാള്‍ പ്രസുദേന്തി.
ഓഗസ്റ്റ്‌ ഒന്നിന്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തും, കോട്ടയം അതിരൂപതാ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ടും, സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരിയും ചേര്‍ന്ന്‌ ഇടവകയായി പ്രഖ്യാപിച്ചശേഷം ഈ ഇടവകയില്‍ നടക്കുന്ന പ്രഥമ തിരുനാളാണ്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേത്‌. നൂറു കണക്കിന്‌ വിശ്വാസികള്‍ തിരുനാളില്‍ പങ്കെടുക്കാനെത്തി.

ജോസ് മോന്‍ തത്തംകുളം
Comments