താമ്പായില്‍ വിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണതിരുനാള്‍ ആഘോഷിച്ചു

posted Sep 14, 2010, 2:11 AM by Knanaya Voice   [ updated Sep 14, 2010, 2:18 AM ]
താമ്പാ: സേക്രട്ട് ഹാര്‍ട്ട്  ക്നാനായ കത്തോലിക്ക ഇടവകയില്‍ വിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ഭക്തി ആഡംബരപൂര്‍വ്വം കൊണ്ടായി. ആഗസ്റ് 15 ന്  ഞായറാഴ്ച രാവിലെ 10 മണിക്ക് ഇടവകവികാരി ബിന്‍സ് ചേത്തലിന്റെ കാര്‍മ്മീകത്വത്തില്‍ ലതീഞ്ഞും,ആഘോഷമായ പാട്ടുകുര്‍ബ്ബാനയും,കുര്‍ബ്ബാനയുടെ ആശിര്‍വാദവും നടത്തപ്പെട്ടു.വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ഇടവകയില്‍ ഭാരതത്തിന്റെ സ്വാതന്ത്യ ദിനം ആഘോഷിച്ചു.റവ.ഫാ.ബിന്‍സ് ചേത്തലില്‍ ഭാരതത്തിന്റെ ദേശീയ പതാക ഉയര്‍ത്തുകയും,ഇടവകയിലെ ഏറ്റവും മുതിര്‍ന്ന ദമ്പതിമാര്‍
ത്രിവര്‍ണ്ണ ബലൂണുകള്‍ ആകാശത്തിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്തു.തുടര്‍ന്നു ചെറുപുഷ്പ കൂടാരയോഗം തയ്യാറാക്കിയ സ്നേഹവിരുന്നും ഉണ്ടായിരുന്നു.തിരുനാള്‍ ദിനത്തിന്റെ തലേദിവസം ശനിയാഴ്ച വൈകുന്നേരം ദേവാലയത്തിലെത്തി ദേവാലയവും,പരിസരവും ശുദ്ധിയാക്കുകയും അലങ്കരിക്കുകയും തിരുനാള്‍ ദിനത്തില്‍ തിരുനാളിനോടു തുടര്‍ന്നുളള ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും തിരുകര്‍മ്മങ്ങള്‍ക്ക് ഗാനങ്ങള്‍ ആലപിക്കുകയും ചെയ്ത ചെറുപുഷ്പ കൂടാരയോഗത്തിലെ എല്ലാ അംഗങ്ങളേയും വികാരി റവ.ഫാ ബിന്‍സ് ചേത്തലില്‍ മുക്തകണ്ഠം പ്രശംസിച്ചു.
തിരുനാള്‍ സ്വാതന്ത്യ്ര ദിനാഘോഷങ്ങള്‍ക്ക് പളളി  കമ്മറ്റിയംഗങ്ങള്‍ക്കു പുറമെ ചെറുപുഷ്പ കൂടാരയോഗ അംഗങ്ങളായ ചാഴികാറ്റ് സിറി ആന്‍ഡ് ഫാമിലി,ചാലയില്‍ ജിമ്മി ആന്‍ഡ് ഫാമിലി പാറയില്‍, മാത്യു ആന്‍ഡ് ഫാമിലി,പാട്ടിയില്‍ മാത്യു ആന്‍ഡ് ഫാമിലി,പൂക്കുമ്പേല്‍ റ്റോമി ആന്‍ഡ് ഫാമിലി,തണ്ടാശ്ശേരി ഷിബു ആന്‍ഡ് ഫാമിലി,വേലിമറ്റത്തില്‍ സലിം ആന്‍ഡ് ഫാമിലി,വെളളരിമറ്റത്തില്‍ ജോസഫ് ആന്‍ഡ് ഫാമിലി,വെളളരിമറ്റത്തില്‍ മാത്യു ആന്‍ഡ് ഫാമിലി എന്നിവര്‍ നേതൃത്വം നല്കി.

ജോസ്മോന്‍ തത്തംകുളം
Comments