താമ്പാ: വേദപാഠകുട്ടികള്‍ ക്രിസ്തുമസിന്റെ സന്തോഷം സഹജീവികളുമായി പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി വികലാംഗരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ക്വസ്റ് എന്ന സ്ഥാപനം സന്ദര്‍ശിച്ചു. ബുദ്ധിമാന്ദ്യം വന്ന 70 ഓളം വരുന്ന അന്തേവാസികള്‍ക്കുവേണ്ടി ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ ആലപിക്കുകയും, ക്രിസ്തുമസ് സമ്മാനമായി ടീ ഷര്‍ട്ടുകള്‍ നല്‍കുകയും ചെയ്തു. വികാരി ഫാ. ബിന്‍സ് ചേത്തലിന്റെയും, മതാദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി ക്രിസ്തുമസ് സീസണിന്റെ യഥാര്‍ത്ഥ അന്തസത്ത കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്നതിനുപകരിച്ചു. ക്വസ്റ് സ്ഥാപനങ്ങള്‍ക്കുവേണ്ടി മനേജര്‍ വിവിയന്‍ നന്ദി രേഖപ്പെടുത്തി. ജോസ്മോന്‍ തത്തംകുളം |