തനിമയില്‍ ഒരുമയില്‍ വിശ്വാസനിറവില്‍ ശതാബ്ദി ആഘോഷങ്ങള്‍ ഓസ്ട്രേലിയായിലും

posted Aug 7, 2010, 12:57 AM by Knanaya Voice

മെല്‍ബണ്‍: 1911 ആഗസ്റ് പതിനൊന്നാം തീയതി രൂപീകൃതമായ കോട്ടയം അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ ഓസ്ട്രേലിയായിലെ മെല്‍ബണില്‍ സമുചിതമായി ആഘോഷിക്കുന്നു.ഓസ്ട്രേലിയായിലെ വിവിധ സ്ഥാപനങ്ങളില്‍ കുടിയേറിയിരിക്കുന്ന കോട്ടയം അതിരൂപതയില്‍പെട്ട ക്നാനായക്കാരുടെ പ്രതിനിധികള്‍ ഈ മാസം പതിനഞ്ചാം തീയതി ഞായറാഴ്ച 5 മണിക്ക് മെല്‍ബണിലെ ഫൊക്കനാര്‍ സെന്റ് മാത്യാസ്സ് കാത്തലിക് ചര്‍ച്ചില്‍ നടക്കുന്ന ഉല്‍ഘാടനത്തിന് സാക്ഷികളാകും. കോട്ടയം അതിരൂപതാംഗവും ഫോക്കനാര്‍ സെന്റ് മാത്യാസ്സ്  പളളിയുടെ വികാരിയും ആയ ഫാ.സ്റീഫന്‍ കണ്ടാരപ്പളളിയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ നടക്കുന്ന സമൂഹബലിയില്‍ ഓസ്ട്രേലിയയിലുളള അതിരൂപതാ വൈദീകരും ദിവ്യബലി അര്‍പ്പിക്കുന്നതാണ്.

കോട്ടയം അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് തിരികൊളുത്തിയ ജൂബിലി തിരികള്‍ പരിശുദ്ധ കുര്‍ബാനമദ്ധ്യേ ഫാദര്‍ സ്റീഫന്‍ കണ്ടാരപ്പളളി വെഞ്ചരിച്ച് ഓരോ കുടുംബത്തിനും
നല്‍കുന്നതാണ്.തുടര്‍ന്ന് ഒരുവര്‍ഷം നീണ്ടു നിന്ന ആഘേഷങ്ങള്‍ക്ക് തുടക്കമാകും. പാശ്ചാത്യ സംസ്കാരത്തില്‍  ജീവിക്കുന്ന കോട്ടയം അതിരൂപതാംഗങ്ങള്‍ക്ക് തനിമയിലും ഒരുമയിലും വിശ്വാസ നിറവിലും ജീവിക്കാനുളള ഒരു മാര്‍ഗ്ഗ ദീപം കൂടിയാണ് ഓഗസ്റ് പതിനഞ്ചാം തീയതി നടക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ എന്ന് ഫാദര്‍  സ്റീഫന്‍ കണ്ടാരപ്പളളി അഭിപ്രായപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാദര്‍ സ്റീഫന്‍ കണ്ടാരപ്പളളിയെ 0393592369 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് അറിയിച്ചു.

റെജി പാറയ്ക്കന്‍
Comments