തനിമയും ഒരുമയും വിശ്വാസവും നിറഞ്ഞുനിന്ന റ്റാമ്പാ ഫെസ്റ്റിവല്‍

posted Apr 15, 2011, 5:16 AM by Knanaya Voice
റ്റാമ്പാ : സേക്രഡ് ഹാര്‍ട്ട് ക്നാനായ ഇടവകയിലെ കൂടാരയോഗങ്ങളുടെ വാര്‍ഷികവും മതബോധന സ്കൂളിന്റെ വാര്‍ഷികവും സംയുക്തമായി നടത്തപ്പെട്ടു. ഏപ്രില്‍ 2-ാം തീയതി ബ്രാന്‍ഡനിലുള്ള ന്യൂസം ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് വാര്‍ഷിക ആഘോഷങ്ങള്‍ നടത്തപ്പെട്ടത്. വൈകുന്നേരം 5.30 മുതല്‍ 6.30 വരെ സ്നേഹവിരുന്ന് നടത്തപ്പെട്ടു. തുടര്‍ന്ന് ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്വീകരിച്ചു. അതിനുശേഷം ഡെന്നി ഊരാളില്‍ വിശിഷ്ടാതിഥികളെ വേദിയിലേയ്ക്ക് ക്ഷണിച്ചു. സെന്റ് പോള്‍ കൂടാരയോഗ അംഗങ്ങളുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ സാംസ്ക്കാരക സമ്മേളനത്തിന് തുടക്കം കുറിച്ചു. വികാരി റവ. ഫാ. ഡൊമിനിക്ക് മഠത്തില്‍കളത്തില്‍ ഏവര്‍ക്കും സ്വാഗതം നേര്‍ന്നു. റ്റാമ്പായില്‍ ക്നാനായ മിഷന്‍ ആരംഭിക്കുന്നതിനുമുമ്പായി ഇവിടുത്തെ ക്നാനായ വിശ്വാസികള്‍ അവരുടെ ആത്മീയ ആവശ്യങ്ങള്‍ക്കായി ആശ്രയിച്ചിരുന്നത് ബ്രാന്‍ഡനിലുള്ള സെന്റ് സ്റ്റീഫന്‍ കാത്തലിക് ചര്‍ച്ചിലും, നേറ്റിവിറ്റി കാത്തലിക് ചര്‍ച്ചിലുമായിരുന്നു. സെന്റ് സ്റ്റീഫന്‍ കാത്തലിക് ചര്‍ച്ച് പാസ്റ്റര്‍ റവ. ഫാ. പൂള്‍ ആയിരുന്നു മുഖ്യപ്രഭാഷകന്‍. കൂടാരയോഗങ്ങള്‍ തമ്മിലുള്ള മത്സരങ്ങളില്‍ ഏറ്റഴും കൂടുതല്‍ പോയിന്റു നേടി ഒന്നാം സ്ഥാനത്തെത്തിയ ലിറ്റില്‍ ഫ്ളവര്‍ കൂടാരയോഗവും രണ്ടാം സ്ഥാനം നേടിയ ഹോളി ഫാമിലി കൂടാരയോഗവും മൂന്നാം സ്ഥാനം നേടിയ സെന്റ് പോള്‍ കൂടാരയോഗവും റവ. ഫാ. ബില്ലില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങി. ആഘോഷ കമ്മറ്റി കണ്‍വീനറായ ലിസ്സി ഇല്ലിക്കലായിരുന്നു വിജയികളെ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ആഘോഷ കമ്മറ്റി കണ്‍വീനര്‍ റെനി ചെറുതാനിയില്‍ ആശംസയും സി. സി. ഡി. പ്രിന്‍സിപ്പള്‍ ജോയി പഴേമ്പള്ളി കൃതജ്ഞതയും പറഞ്ഞു.
ഇടവകയിലെ വിമന്‍സ് മിനിസ്റ്ററിയയുടെ നേതൃത്വത്തില്‍ നടത്തിയ രംഗപൂജയോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. തികച്ചും ബൈബിള്‍ അധിഷ്ഠിതമായ പരിപാടികളാണ് ന്യൂസം ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയത്. 200 ല്‍ പരം കുട്ടികള്‍ കലാപരിപാടികളില്‍ പങ്കെടുത്തു. "യാത്ര 2011 ജറുസലേം മുതല്‍ കോട്ടയം വരെ'' എന്ന പേരില്‍ യേശുവിന്റെ ജനനം മുതല്‍ കോട്ടയം അതിരൂപതയുടെ ശതാബ്ദി വരെയുള്ള സംഭവങ്ങള്‍ ഏകദേശം 3 മണിക്കൂറുകൊണ്ട് സ്കിറ്റ് രൂപത്തിലും നൃത്തരൂപത്തിലും വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ കാണികള്‍ക്ക് അതൊരു പുത്തന്‍  അനുഭവമായി മാറി. കുട്ടികള്‍ക്ക് ബൈബിളും സഭാ ചരിത്രവും കൂടുതല്‍ അറിയുവാന്‍ ഫെസ്റ്റിവലിന്റെ പ്രമേയങ്ങള്‍ ഏറെ സഹായിച്ചു. 
ഡോ. ബിന്ദു കണിയാംപറമ്പിലായിരുന്ന പരിപാടികള്‍ളുടെ മാസ്റ്റര്‍ ഓഫി സെറിമണി. ജെവിക്ക് വെട്ടുപ്പാറപ്പുറവും ജോവ്ലിന്‍ പുതുശ്ശേരിയുമായിരുന്നു യാത്ര 2011 ആഹ്വാനം ചെയ്തത്. പ്രിന്‍സിപ്പല്‍ ജോയിസണ്‍ പഴേമ്പള്ളിയുടെ നേതൃത്വത്തില്‍ ഒട്ടനവധി കോര്‍ഡിനേറ്റേഴ്സും വോളന്റിയേഴ്സും ഫെസ്റ്റിവലിന്റെ  വിജയത്തിനായി പ്രവര്‍ത്തിച്ചു. ഡോ. മാത്യു കൊപ്പുഴ, ബോബ് ഫോട്ടോസ് ലെയ്ക്ക്ലണ്ട്, ഡൈറ്റസ് വീഡിയോസ് എന്നിവരായിരുന്നു ഫോട്ടോഗ്രാഫിയും വീഡിയോയും കൈകാര്യം ചെയ്തത്.
ജോസ്മോന്‍ തത്തംകുളം
Comments