നോര്‍ത്ത് അമേരിക്ക: നോര്‍ത്ത് അമേരിക്കയിലെ ആദ്യ മലയാളി സമാജമായ കാനഡായിലെ Toronto Malayalee Samaja ത്തിന്റെ പുതിയ നേതൃത്വം വാശിയേറിയ തിരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്നു. ടൊറോന്റോയിലും പ്രാന്തപ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ കായികവും കലാപരവുമായ ആവശ്യങ്ങളില്‍ സ്ഥാപിതമായ 44 വര്‍ഷം പിന്നിടുന്ന ടൊറോന്റേ മലയാളി സമാജത്തിന് നിര്‍ണ്ണായക സ്ഥാനമാണുള്ളത്. അരമില്ല്യന്‍ ഡോളര്‍ വിലനിലവാരമുള്ള സ്വന്തമായ ഒരു സ്ഥാപനവും ജി.റ്റി.എ. യുടെ ഈസ്റ്റ് വെസ്റ്റ് കേന്ദ്രീകരിച്ച് ഓരോ സെന്ററുകളും നിലവില്‍ വന്നത്. ഈ കാലയളവിലെ ഒരു പ്രധാന സംഭവമാണ് ജോണ്‍ പി. ജോണ്‍ പ്രസിഡന്റ്, ബിജു കട്ടത്തറ വൈസ് പ്രസിഡന്റ,് സാബു ജോസ് കാട്ടുകുടിയില്‍ സെക്രട്ടറി, ജയിംസ് തോമസ് ജോയിന്റ് സെക്രട്ടറി, സണ്ണി ജോസഫ് ട്രഷറര്‍, ഷിബു ജോണ്‍ ജോ. ട്രഷറാര്‍, റ്റോമി ജോസഫ് എന്റര്‍ടെയ്ന്റ്മെന്റ് കണ്‍വീനര്‍, ജോസ് സെബാസ്റ്റ്യന്‍ ജോ. എന്റര്‍ടൈന്‍മെന്റ് കണ്‍വീനര്‍,ലോറന്‍സ് ചാര്‍ളി, ജിജി ഉണ്ണിപ്പിള്ളി, ബിജു മാത്യൂസ്, ആഗസ്റ്റിന്‍ തോമസ്, ജിയോ ജോസ്, രാജേന്ദ്രന്‍, ആന്റണി, ഷെബിന്‍ ബാബു എന്നിവര്‍ കമ്മറ്റിയംഗങ്ങളും, അബ്രാഹം ജോസഫ്, ജോണ്‍ കണ്ടത്തില്‍, ജോര്‍ജ്ജ് ജോണ്‍, പയസ് ജോസഫ്, മാത്യു ജോണ്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസായും ബെന്‍ നെല്ലിത്തറ ട്രസ്റ്റി ബോര്‍ഡ് ചെയറായും, ജോസി കാര്കകോട്ട്, അബ്രാഹം കുര്യന്‍ എന്നിവര്‍ ഓഡിറ്റര്‍മാരായും ജോയി കാരക്കാട്ട്, ബ്രിയ ജോണ്‍ യൂത്ത് കമ്മറ്റി മെമ്പര്‍മാരായും തിരഞ്ഞെടുക്കപ്പെടും. മുന്‍ പ്രസിഡന്റ് ടോമി വാലൂക്കാരന്‍ എക്സി ഓഫിഷ്യോ ആയി തുടരുന്നു.Web: www. torontomalayaleesamajam.com |