തെന്നിന്ത്യയുടെ ഗാനകോകിലം കെ എസ് ചിത്ര നയിക്കുന്ന ഗാനമേളയും മറ്റു പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന കലാമേളയും മിഷിഗണിലെ മലയാളി സമൂഹത്തിന്റെ ആസ്വാദനത്തിനായി ഈ സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച വാറനി ല്‍ഉള്ള Fitzgerald High School Auditoriya ത്തില്‍ വൈകിട്ട് ഏഴു മണിക്ക് തുടക്കം കുറിക്കുന്നു.Knanaya Catholic Society of Detroit & Windsor നടത്തുന്ന ഈ പരിപാടിക്ക് ഏറ്റവും അഭിലഷണീയമായ സഹകരണമാണ് എല്ലാ മലയാളി സുഹര്‍ത്തുകളില്‍ നിന്നും ലഭിക്കുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗം ഇന്ത്യയിലെ വിവിധ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് പ്രസിഡണ്ട് മെര്‍ലിന്‍ ഫ്രാന്‍സിസ് അറിയിച്ചു.മൂന്നു മണിക്കൂര്‍ നീളുന്ന ഏറ്റവും ആസ്വാദ്യകരമായ ഈ പ്രോഗ്രാമിലേക്ക് നിങ്ങളെ ഏവരെയും സ്വാഗതം ചെയുന്നതില്‍ വളരെ സന്തോഷമുണ്ട് എന്ന് പ്രോഗ്രാം ചെയര്‍മാന്‍ മാത്യു ചെരുവില്‍ പ്രസ്താവിക്കുകയുണ്ടായി .കൂടുതല്‍ വിവരങ്ങള്‍ക്ക് www.michithra.com
കാണുക. |