വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കാ സമുദായത്തിന്റെ സഭാത്മകവളര്‍ച്ചയില്‍ ഈ അടുത്തകാലത്തുണ്ടായിട്ടുളള പുരോഗതിയില്‍ ഞാന്‍ ഏറെ സന്തോഷിക്കുകയും ദൈവത്തിനു നന്ദിപറയുകയും ചെയ്യുന്നു. പളളിയോടു ചേര്‍ന്നുവരുന്ന ക്നാനായ പൈതൃകത്തിന്റെയും തനിമയും നന്മയും തിരിച്ചറിഞ്ഞ നമ്മുടെ ആളുകള്‍ സാമുദായിക കൂട്ടായ്മയ്ക്ക് ആത്മീക ചൈതന്യവും അകക്കാമ്പും നല്കുന്ന ഇടവക കൂട്ടായ്മകള്‍ക്കായി നടത്തിയ പരിശ്രമങ്ങള്‍ വിവിധ കേന്ദ്രങ്ങളിലായി പൂവണിയുന്നതില്‍ നമുക്കഭിമാനിക്കാം.ത്യാഗപൂര്‍ണ്ണമായ സഹകരണത്തിലൂടെ സഭാപൈതൃകങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ദേവാലയങ്ങള്‍ക്കായി ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന ഓരോരുതതത്തരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.ഇക്കാര്യത്തില്‍ അഭിവന്ദ്യഅങ്ങാടിയത്തു പിതാവും നമ്മുടെ വൈദീകരും നല്‍കിയ ധീരമായ ന്തൃത്വത്തെ ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.സഭാത്മകമായ വളര്‍ച്ചയില്‍ ക്നാനായ സമുദായം പടര്‍ന്നു പന്തലിക്കുകയും ഫലസമൃദ്ധമാവുകയും ചെയ്യും. ഇപ്പോഴുണ്ടായിട്ടുളള ഈ നല്ല മനോഭാവം നിലനിര്‍ത്താനും സഭാത്മക വളര്‍ച്ചയില്‍ വടക്കെ അമേരിക്കയിലെ കത്തോലിക്കാസഭയില്‍ സജീവ വിശ്വാസ സാക്ഷ്യമായിത്തീരീനും നമ്മുടെ സമുദായത്തിനു സാധിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് |