ലണ്ടന്‍: യു.കെ.കെ.സി.എ ലണ്ടന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ സെന്റ് തോമസ് ദിനം ജൂലൈ നാലിന് ആഘോഷിക്കുന്നു. റീജിയനിലെ കായിക മേളയും അന്നു തന്നെ നടത്തുന്നതാണ്. വട്ഫോര്ട് ഹോളിവെല്‍ കമ്യൂണിറ്റി ഹാളില്‍ രാവിലെ 10.45 ന് ഫാ.ബിജുവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ ചടങ്ങുകള്‍ക്കു തുടക്കമാകും. യൂണിറ്റുകള്‍ തമ്മിലുള്ള പുരാതനപ്പാട്ട് മത്സരവും, വടംവലി മത്സരവും കൂട്ടായ്മയുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാകും. നാട്ടില്‍ നിന്നും സന്ദര്‍ശനത്തിന് എത്തിയ മാതാപിതാക്കളെ പ്രത്യേകം ആദരിക്കുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ കായിക മത്സരങ്ങള്‍, വിവിധ യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, കോട്ടയം ജോയിയുടെ ഗാനമേള എന്നിവ ചടങ്ങിനു മോടി പകരും. ബാസില്‍ഡന്‍, ഈസ്റ്റ് ലണ്ടന്‍, ഹാര്‍ലോ, നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍, സ്റ്റീവനേജ് എന്നീ യൂണിറ്റുകള്‍ ചേര്‍ന്നൊരുക്കുന്ന ആഘോഷത്തിലേക്ക് ലണ്ടനിലും സമീപപ്രദേശങ്ങളിലുമുള്ള എല്ലാ ക്നാനായ കത്തോലിക്കാ അംഗങ്ങളെയും സംഘാടകര്‍ സ്വാഗതം ചെയ്തു. വേദിയുടെ അഡ്രസ് - ഹോളിവെല്‍ കമ്യൂണിറ്റി ഹാള്‍, വട്ഫോര്ട് - WD18 9QD. കുടുതല്‍ വിവരങ്ങള്‍ക്ക് ലണ്ടന്‍ റീജിയണ്‍ സെക്രട്ടറി ഫ്രാന്‍സിസ് മച്ചാനിക്കലുമായി ബന്ധപ്പെടുക (07903340601) സാബു തടത്തില്‍ |