കിടങ്ങൂര്‍ റിക്രിയേഷന്‍ ക്ളബ് പ്കിനിക് നടത്തി

posted Sep 2, 2010, 9:30 PM by Knanaya Voice   [ updated Sep 3, 2010, 7:16 AM by Saju Kannampally ]

ചിക്കാഗോ: പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കിടങ്ങൂര്‍ റിക്രിയേഷന്‍ ക്ളബ് ഓഫ് ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ പിക്നിക്കും,ഓണാഘോഷവും നടത്തി.ഓഗസ്റ് 28-.ാം തീയതി ശനിയാഴ്ച ആഡിസണിലുളള വുഡ് ഡേല്‍ ഗ്രോവ് പാര്‍ക്കില്‍ നടത്തപ്പെട്ട പിക്നിക്കും,ഓണാഘോഷ പരിപാടികള്‍ കിടങ്ങൂര്‍ റിക്രിയേഷന്‍ ക്ളബ് പ്രസിഡന്റ് ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍ ഉത്ഘാടനം ചെയ്തു.

കിടങ്ങൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിക്രിയേഷന്‍ ക്ളബ് ഓഫ് ചിക്കാഗോ പ്രവര്‍ത്തന മണ്ഡലത്തില്‍ വളരെയധികം മുന്‍പിലാണ്. അംഗങ്ങളുടെ മാനസീക ഉല്ലാസത്തിനും,സൌഹൃദ കൂട്ടായ്മയ്ക്കും വേണ്ടി നടത്തപ്പെട്ട പിക്നിക്കില്‍ വിജയികളായ വിവിധ സ്പോട്സ് മത്സരാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍ വിതരണം ചെയ്തു. ക്ളബിന്റെ
പുതിയ പ്രസിഡന്റായി  തെരെഞ്ഞെടുക്കപ്പെട്ട അലക്സ് പായ്ക്കാട്ട്, പ്രഥമ പ്രസിഡന്റ് പ്രൊഫ.ജോസ് കോലടി, കുഞ്ഞുമോന്‍ ചെറുമണത്ത്, ജോണിക്കുട്ടി പിളള വീട്ടില്‍, സിറിയക് കൂവക്കാട്ടില്‍, ടോമി പുല്ലുകാട്ട്, രാജു പിണര്‍ക്കയില്‍ എന്നിവര്‍ നേതൃത്വം നല്കി.

ജോര്‍ജ്ജ് തോട്ടുപുറം
Comments