സംഗമങ്ങളുടെ രാജകുമാരന്‍ എന്ന വിശേഷിപ്പിക്കുന്ന യു കെ ഉഴവൂര്‍ സംഗമം സമാപിച്ചു. ബ്രോഡ്‌ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന മൂന്നാമത് സംഗമത്തില്‍ പതിവുപോലെ ഇംഗ്ലണ്ട് സന്ദര്‍ശനത്തിനായി എത്തിയ മാതാപിതാക്കളായിരുന്നു സംഗമത്തിന് തിരിതെളിച്ചതു.
ജേക്കബ് മൂരിക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ പാലാ മുന്‍സിപ്പല്‍ കമ്മീഷണര്‍ ആനിസ്റ്റീഫന്‍ മടപ്രാപ്പള്ളില്‍ ജസ്റ്റിന്‍ ആകശാലയില്‍, ഷൈബി സിറിയക് കിഴക്കേപ്പുറം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കേരളത്തനിമ വിളിച്ചുണര്‍ത്തിയ ചെണ്ടമേളവും കുട്ടികളുടെ കലാപരിപാടികളും സ്‌നേഹവിരുന്നിനുശേഷം ഗാനമേളയും അരങ്ങേറി.
സിന്റോ വെട്ടുകല്ലേല്‍–ന്റെ നേതൃത്വത്തില്‍ സൈമണ്‍ വാഴപ്പള്ളി, സിറിയക് കിഴക്കേപ്പുറം, ജോസി കിഴക്കേപ്പുറം എന്നിവരാണ് സംഗമത്തിനു നേതൃത്വം നല്‍കിയത്. അടുത്തവര്‍ഷം ജൂണ്‍ 19–ന് കമന്‍ട്രിയില്‍ കാണാം എന്ന പ്രതീക്ഷയോടെ അംഗങ്ങള്‍ പിരിഞ്ഞു.
സഖറിയാ പുത്തെന്‍കളം |