വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുശേഷിപ്പ്‌ ഇംഗ്ലണ്ടിൽ എത്തുന്നു

posted Apr 18, 2009, 9:17 AM by Saju Kannampally   [ updated Apr 18, 2009, 10:08 AM by Anil Mattathikunnel ]
ന്യൂകാസിൽ :- ലിസ്യുവിലെ പുണ്യപുഷ്പമായി വിരിഞ്ഞ ആഗോളകത്തോലിക്ക സഭയുടെ ചെറുപുഷ്പം വിശുദ്ധ കൊച്ചുത്രേസ്യാ പുണ്യവതിയുടെ തിരുശേഷിപ്പ്‌ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശുദ്ധ ദേവാലയങ്ങളിലൂടെ പരസ്യവണക്കത്തിനായി കൊണ്ടുവരുന്നു. ഇംഗ്ലണ്ടിലെ കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ഏറ്റവും ജനശ്രദ്ധയാകർഷിച്ച 1982 - ലെ പരിശുദ്ധ ജോൺപോൾ മാർപാപ്പയുടെ സന്ദർശനത്തിനുശേഷം കത്തോലിക്കാസഭയുടെ ചരിത്രത്തിന്റെ ഭാഗമായി മാറുന്ന സംഭവമാണിതെന്ന്‌ കണക്കാക്കപ്പെടുന്നു. 40-ഓളം രാജ്യങ്ങളിലെ സഭാവിശ്വാസികൾ നൽകിയ പൂജ്യവണക്കത്തിനുശേഷമാണ്‌ സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 15 വരെ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ തിരുശേഷിപ്പ്‌ എത്തുക. സെപ്റ്റംബർ 16-​ന് പോർട്സ്‌ മൗത്ത്‌ കത്തീഡ്രലിൽ ആണ്‌ ആരംഭിക്കുക. 17ന് പ്ലിമത്ത്‌, 18-​ന് ടോംടൺ, 19-​ന് ബർമിംഘാം കത്തീഡ്രൽ, 21-​ന് കോൺസ്നിൽ, 22-​ന് കാർഡിഫ്‌ കത്തീഡ്രൽ, 23-​ന് ബ്രിസ്റ്റോൾ, 24-​ന് ലിവർപൂൾ, 25-​ന് മാഞ്ചസ്റ്റർ, 27-​ന് ന്യൂകാസിൽ സെന്റ്‌ ആൻഡ്രൂസ്‌ ചർച്ച്‌, ഒക്ടോബർ 1-​ന് യോർക്ക്‌ മിൻസ്റ്റർ, 2-​ന് ന്യൂഹാം, 3-ന് വാൾസിംഘാം, 7-​ന് ഒക്സ്ഫോർഡ്‌, 8-ന് -ബക്ക്സ്‌, 11-​ന് കെൽസിംഗ്ടൺ, 12-​ന് വെസ്റ്റ്‌ മിനിസ്റ്റർ കത്തീഡ്രൽ ലണ്ടൻ എന്നിവിടങ്ങളിലാണ്‌ തിരുശേഷിപ്പ്‌ എത്തുക. കൂടുതൽ വിവരങ്ങൾക്ക്‌ അതത്‌ സ്ഥലത്തെ വികാരിയച്ചൻമാരെ സമീപിച്ചാൽ മതിയാകും. ഭാരതസഭയുടെ പ്രഥമവിശുദ്ധയുടെ ആത്മീയ വിശുദ്ധയു പ്രചോദനവും മലയാളികൾക്ക്‌ പ്രിയപ്പെട്ടവളുമായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുശേഷിപ്പ്‌ പരസ്യവണക്കത്തിനെത്തുമ്പോൾ ദൈവാനുഗ്രഹങ്ങൾ യാചിക്കുവാനുള്ള കാത്തിരിപ്പിലാണ്‌ ഇംഗ്ലണ്ടിലെ മലയാളികൾ.
ഷാജി വരാക്കുടി
 
Comments