മാഞ്ചസ്റ്റര്‍: വിശ്വാസ അഗ്നിയുടെ തീനാളങ്ങള്‍ ഏറ്റുവാങ്ങി യു.കെ. കണ്ടതിലേയ്ക്കും വച്ച് ഏറ്റവും വലിയ ബൈബിള്‍ കണ്‍വന്‍ഷന്‍ സമാപിച്ചു. യു.കെ. യുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആയിരക്കണക്കിനാളുകളാണ് ത്രിദിന കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. പ്രധാന ഹാളില്‍ ആളുകള്‍ തിങ്ങി നിറഞ്ഞതുമൂലം തൊട്ടുപിറകിലുള്ള ഹാളില്‍ മിനിസ്‌ക്രീന്‍ സ്ഥാപിച്ച് വിശ്വാസികള്‍ക്ക് ഇരിപ്പിടം നല്‍കിയതുവഴി മികച്ച സംഘാടക വൈഭവം കൂടിയായി മാറി മാഞ്ചസ്റ്റര്‍ കണ്‍വന്‍ഷന്‍. കേരളത്തിലെ മാരാമണ്‍ കണ്‍വന്‍ഷന്‍ അനുസ്‌മരിപ്പിക്കുന്ന തരത്തിലുള്ള ഭക്തജനപ്രവാഹമായിരുന്നു ഇംഗ്ലണ്ടിലെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററിലെ കണ്‍വന്‍ഷന്‍.
പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആസ്ഥാനമായുള്ള സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സേവ്യര്‍ മാത്യു, ഫാ. സജി ഓലിക്കലുമാണ് ധ്യാനത്തിനു നേതൃത്വം നല്‍കിയത്. അഭിഷേകാഗ്നി പ്രാര്‍ത്ഥനയും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായുള്ള പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന, ദമ്പതികള്‍ക്കും മക്കള്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും ഒപ്പം പൈശാചിക ബന്ധനത്തില്‍ നിന്നുള്ള വിടുതല്‍ പ്രാര്‍ത്ഥനയും, രോഗശാന്തി ശുശ്രൂഷയുമായിരുന്നു ബൈബിള്‍ പ്രഭാഷണത്തിനോടൊപ്പം നടന്നു. വര്‍ഷങ്ങളോളം മക്കള്‍ ഇല്ലാതിരുന്ന് കഴിഞ്ഞ വര്‍ഷത്തെ കണ്‍വന്‍ഷന്‍ കൂടിയതിന്റെ ഫലമായി കുഞ്ഞങ്ങളുമായി സാക്ഷ്യം പറയാനെത്തിയവരും, കാന്‍സര്‍ രോഗമെന്ന് വിധിയെഴുതി ചികിത്സാവിധി നിര്‍ദ്ദേശിച്ചു ഡോക്ടര്‍ ചികിത്സയാരംഭിക്കുന്നതിനു മുന്‍പായി രോഗം പൂര്‍ണ്ണമായും ഭേദമായെന്ന് സാക്ഷ്യം പറഞ്ഞ വാക്കുകളും വിശ്വാസികള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചതു. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ സംഘടനാ വൈഭവം ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ ഗതാഗത സംവിധാനവും ഭക്ഷണക്രമീകരണങ്ങളും കുമ്പസാരം കൌണ്‍സലിംഗ് ക്രമീകരണങ്ങളും മികവുറ്റതായിരുന്നു. ആത്മീയ അഭിഷേകത്തിലൂടെ ലഭിച്ച വരദാനങ്ങളുമായി വിശ്വാസത്തിന്റെ തീജ്വാലകള്‍ ഏറ്റുവാങ്ങിയ വിശ്വാസികള്‍ പുഞ്ചിരിക്കുന്ന മുഖവുമായി കണ്‍വന്‍ഷന്‍ സെന്റര്‍ വിടുമ്പോള്‍ നിറകണ്ണുകളോടെയാണ് ഫാ. സേവ്യറിനെയും സംഘത്തെയും യാത്രയാക്കിയത്. വീണ്ടും അടുത്ത വര്‍ഷം വരണമെന്ന അഭ്യര്‍ത്ഥനയുമായി......... സക്കറിയ പുത്തന്‍കളം |