സാന്‍ ആന്റോണിയ ക്നാനായ അസോസിയേഷന് പുതിയ നേതൃത്വം

posted Dec 6, 2010, 10:38 AM by Saju Kannampally   [ updated Dec 6, 2010, 3:26 PM ]
സാന്‍ അന്റോണിയോ:  സാന്‍ ആന്റോണിയോയില്‍ 2010  ഡിസംബര്‍ 5-)൦ തീയതി  വൈകുന്നേരം  നാലുമണിമുതല്‍ ആറുമണിവരെ നടന്ന തെരഞ്ഞെടുപ്പില്‍  2011-)o വര്‍ഷത്തിലേക്കുള്ള ക്നാനായ എക്സിക്യുട്ടീവിനെ തെരഞ്ഞെടുത്തു.
 
President:              :   Peter Pachikara
Vice President:     :   Mathew Lukose Thirunelliparambil
Secretary:               :  Sajimon Joseph Kurikilumkunnel
Joint Secretary:     :  Jeffy T. Joy Pillaveettil
Treasurer:               :  Dominic Edayanjilil  
 
National Council Member
Sunny Mathew Mulavanal
 
വളരെ ആവേശകരമായ ഈ തെരഞ്ഞെടുപ്പില്‍ 34  വോട്ടുകള്‍ക്കാണ് തന്‍റെ എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച ബീന റ്റോജോ ചോരാത്തിന്റെ പാനലിനെ പരാജയപ്പെടുത്തി പീറ്റര്‍ പച്ചിക്കരയുടെ പാനല്‍ ആധിപത്യം സ്ഥാപിച്ചത്. നാഷണല്‍     കൌണ്‍സിലേക്ക്  മത്സരിച്ച സ്ടീഫെന്‍  മറ്റത്തിലിനെ 34  വോട്ടുകള്‍ക്കുപരാജയപ്പെടുത്തി സണ്ണി മാത്യു മുളവനാലും വിജയിച്ചു.
 
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ എബ്രഹാം   ചമ്പകാട്ടുപറമ്പിലിന്റെ നേതൃത്വത്തില്‍  സെലിന്‍ സ്ടീഫെന്‍ മറ്റത്തില്‍, ബിന്സണ്‍ വടക്കെപറമ്പില്‍, ആന്‍സി ജോയ് പിള്ളവീട്ടില്‍, എന്നിവര്‍ അടങ്ങിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അക്ഷീണ പരിശ്രമമാണ് ഈ ഇലക്ഷനെ ഒരു വന്‍ വിജയമാക്കിതീര്‍ത്തത്. വൈകുന്നേരം  ആറുമണിക്ക് വോട്ടിംഗ് സമാപിക്കുകയും ആറരയോടുകൂടി വോട്ടെണ്ണി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. 
 
സാന്‍ ആന്റോണിയോയുടെ ക്നാനായ ചരിത്ര പുസ്തകത്തില്‍ തങ്കലിപികളില്‍ എഴുതപ്പെടെണ്ട ഒരു ചരിത്രമുഹൂര്‍ത്തമായി ഈ ഇലക്ഷന്‍ മാറി.
 
 
ജോഷ്വാ മറ്റത്തില്‍
സെക്രട്ടറി, കെ.സി.എസ്.എസ്.എ

210-481-2905(H)
914-671-0069(M)
 
Comments