ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ ഈ വര്‍ഷത്തെ പ്രധാന തിരുനാളില്‍ നാല് പിതാക്കന്‍മാര്‍ പങ്കെടുത്ത് വിശ്വാസികളെ ധന്യരാക്കി. കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് , ചിക്കാഗോ, സെന്റ് രൂപതാബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയാത്ത്, മിയാവ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് പളളിപറമ്പില്‍, ആഗ്ര രൂപതാ ബിഷപ്പ് മാര്‍ ഡിസൂസ എന്നിവരാണ് വിവിധ ദിവസങ്ങളിലെ തിരുനാളില്‍ പങ്കെടുത്തത്.അഭിവന്ദ്യപിതാക്കന്മാരുടെ മുഖ്യകാര്‍മ്മീകത്വത്തിലാണ് വിവിധ ദിവസങ്ങളില്‍ വിശുദ്ധബലി അര്‍പ്പിക്കപ്പെട്ടത്.അഭിവന്ദ്യ പിതാക്കന്മാര്‍ തിരുനാള്‍ സന്ദേശവും നല്കുകയുണ്ടായി.രണ്ടു ദിവസങ്ങളിലായി നടന്ന കലാപരിപാടികള്‍ക്കും ഏറെ സന്തോഷം ഉളവാക്കി.കലാപരിപാടികളുടെ ഉദ്ഘാടനവും അഭിവന്ദ്യ പിതാക്കന്‍മാര്‍ നിര്‍വ്വഹിക്കുകയുണ്ടായി. |