വര്‍ണ്ണഭംഗി നിറഞ്ഞക്നാനായ റിലീജിയസ് എജുക്കേഷന്‍ ഫെസ്റ്റിവല്‍ : Click here to view the video Broadcast

posted Mar 28, 2011, 12:03 AM by Knanaya Voice   [ updated Mar 28, 2011, 8:43 PM by Saju Kannampally ]
ചിക്കാഗോ: സെന്റ് മേരീസ് സേക്രഡ് ഹാര്‍ട്ട് ക്നാനായ മതബോധന സ്കൂളുകളുടെ സംയുക്താഭിമുഖ്യത്തില്‍ റിലീജിയസ് ഫെസ്റ്റിവല്‍ വര്‍ണ്ണഭംഗിയോടെ നടത്തപ്പെട്ടു. തികച്ചും ബൈബിള്‍ അധിഷ്ഠിതമായ നാലരമണിക്കൂര്‍ പരിപാടി മെയിന്‍ ഈസ്റ്റ് ഹൈസ്കൂളിന്റെ നയനമനോഹരമായ ആഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ വലിയ സദസ്സിന് മുന്നിലാണ് അവതരിക്കപ്പെട്ടത്. എഴുന്നുറോളം കുട്ടികളും നൂറ്റമ്പതോളം അദ്ധ്യാപകരും ഫെസ്റ്റിവലില്‍ പങ്കെടുത്ത് പരിപാടികള്‍ അവതരിപ്പിച്ചു. ഫെസ്റ്റിവലില്‍ എത്തിയ ഏവരെയും ജോണി തെക്കേപ്പറമ്പില്‍ സ്വാഗതം ചെയ്തു. ഉദ്ഘാടനത്തിനായി വിശിഷ്ടാതിഥികളെ സജി പൂതൃക്കയില്‍ സ്റ്റേജിലേയ്ക്ക് ക്ഷണിച്ചു. ചിക്കാഗോ സെന്‍ക് തോമസ് രൂപതാ വികാരി ജനറാള്‍ മോണ്‍. ജോര്‍ജ്ജ് മഠത്തിപറമ്പില്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേളയില്‍ വികാരി ഫാ. എബ്രാഹം മുത്തോലത്ത്, ഇരു ദേവാലയങ്ങളിലെയും കൈക്കാരന്മാരായ പോള്‍സണ്‍ കുളങ്ങര, ജോയി വാച്ചാച്ചിറ, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, സണ്ണി മുത്തോലത്ത്, ജോണ്‍ പാട്ടപ്പതി, അലക്സ് കണ്ണച്ചാംപറമ്പില്‍, ഫിലിപ്പ് കണ്ണോത്തറ, കെ. സി. എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ എന്നിവരോടൊപ്പം സ്കൂള്‍ ഡയറക്ടര്‍മാരും പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരും സന്നിഹിതരായിരുന്നു. ബഹുമാനപ്പെട്ട വൈദികരും സിസ്റ്റേഴ്സും പങ്കെടുത്ത പ്രാര്‍ത്ഥനയ്ക്കുശേഷം സ്വാഗത നൃത്തത്തോടുകൂടി പ്രോഗ്രാമുകള്‍ ആരംഭിച്ചു. പ്രോഗ്രാമുകളുടെ ആദ്യഭാഗമായി കൊച്ചുക്ളാസ്സുകളിലെ ഇരുന്നൂറോളം കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിച്ച സ്തുതിപ്പുകള്‍ ഏവരുടെയും മനം കവരുന്നതായിരുന്നു. ജൂബിലി ഗാനങ്ങള്‍ ആലപിച്ച് സീറോ മലബാര്‍ രൂപതയുടെ പത്താം വാര്‍ഷിക തദവസരത്തില്‍ ആഘോഷിച്ചു. തുടര്‍ന്ന് അനുഗ്രഹപ്രഭാഷണത്തിനായി മോന്‍സ് ജോര്‍ജ്ജ് മഠത്തിപ്പറമ്പിലിനെ സാബു മുത്തോലത്ത് ക്ഷണിച്ചു. അവതരണ രീതിയിലും പ്രമേയത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ചിക്കാഗോ റിലീജിയസ് ഫെസ്റ്റിവല്‍ അമേരിക്കയിലെ ഇതര മതബോധന സ്കൂളുകള്‍ക്കെല്ലാം ഒരു മാതൃകയാണെന്ന് മോണ്‍. മഠത്തില്‍പറമ്പില്‍ പ്രസ്താവിച്ചു. തുടര്‍ന്ന് ഫെസ്റ്റിവലിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് മോണ്‍. എബ്രാഹം മുത്തോലത്ത് പ്രസംഗിച്ചു. ഫെസ്റ്റിവലിന് നേതൃത്വം നല്‍കിയവരെ മോണ്‍. എബ്രാഹം മുത്തോലത്ത് പ്രത്യേകം അഭിനന്ദിച്ചു.

ജനറല്‍ കോരിഡിനേറ്റര്‍ മേരി ആലുങ്കല്‍ തുടര്‍ന്നുള്ള പരിപാടികളെപ്പറ്റി വിശദീകരിക്കുകയും കോര്‍ഡിനേറ്റര്‍മാരായ സാലി കിഴക്കേക്കുറ്റ്, ഷീബ മുത്തോലത്ത് എന്നിവര്‍ ചേര്‍ന്ന് പ്രോഗ്രാമുകള്‍ക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്തവരെ പരിചയ പ്പെടുത്തുകയും ചെയ്തു. പരിപാടിയുടെ ബൈബിള്‍ പ്രമേയങ്ങള്‍ സംവിധാനം ചെയ്ത സിബി 
ലുപറമ്പിലിനെയും ഡാന്‍സുകള്‍ക്ക് കൊറിയോഗ്രാഫി ചെയ്ത ലാലു പാലമറ്റത്തിനേയും തദവസരത്തില്‍ ആദരിച്ചു.

പിരപാടികളുടെ രാണ്ടാം ഭാഗമായക്നാനായ സ്കിറ്റ് ക്നാനായ ചരിത്രത്തിലേയ്ക്കുള്ള ഒരു വെളിച്ചം വീശല്‍ ആയിരുന്നു. ജയിന്‍ മാക്കീല്‍ എഴുതി സംവിധാനം ചെയ്ത കിഴക്കുദിച്ച നക്ഷത്രം ക്നാനായ കുടിയേറ്റവും കോട്ടയം രൂപതയുടെ ഉദ്ഭവവും വിജ്ഞാനപ്രദമായി സ്റ്റേജില്‍ അവതരിപ്പിച്ചു. രൂപതാശതാബ്ദിയുടെ ഒരു വിളംബരമായിരുന്നു പരിപാടി. ഫെസ്റ്റിവലിന്റെ മൂന്നാംഘട്ടമായി ബൈബിള്‍ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഉല്പത്തി മുതല്‍ അവസാനവിധി വരെയുള്ള സംഭവവികാസങ്ങള്‍ ഡാന്‍സിന്റെയും സ്കിറ്റിന്റെയും രൂപത്തില്‍ സ്റ്റേജില്‍ അവതരിപ്പിച്ചു. 
 

ഗാനരൂപത്തിലാക്കിയ ബൈബിള്‍ സംഭവങ്ങളുടെ താളമേളങ്ങള്‍ക്കൊപ്പം ചുവടുകള്‍ വച്ചുകൊണ്ട് വിവിധ ക്ളാസ്സുകളിലെ കുട്ടികള്‍ അച്ചടക്കത്തോടും ചിട്ടയായും സ്റ്റേജില്‍ അത്ഭതം വിരിയിച്ചപ്പോള്‍ രണ്ടായിരത്തോളം വരുന്ന കാണികള്‍ക്ക് അത് ഒരു പുത്തന്‍ അനുഭവമായി മാറി. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ബൈബിളിനെ കൂടുതല്‍ അടുത്ത് അറിയുന്നതുവഴി കുട്ടികളെ സഭയോടും സമുദായത്തോടും ചേര്‍ത്തുനിര്‍ത്തുവനും ഫെസ്റ്റിവലിന്റെ പ്രമേയങ്ങള്‍ ഏറെ സഹായിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടുകൂടി ബൈബിള്‍ വിവരണങ്ങള്‍ നല്‍കുവാന്‍ സാധിച്ചത് പരിപാടിയുടെ വിജയത്തിന് ഏറെ സഹായിച്ചു. പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതര വിഷയങ്ങളും കുട്ടികളുടെ മനസില്‍ പതിപ്പിച്ചെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി ഇടവക വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ പ്രത്യേക താല്പര്യപ്രകാരം തുടര്‍ച്ചയായ ഏഴാമത്തെ വര്‍ഷമാണ് കാണികളുടെ ഏവരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയ റിലീജിയസ് ഫെസ്റ്റിവല്‍ ഈ വര്‍ഷവും അരങ്ങേറിയത്. ജോയി നെടിയകാലായില്‍, സിറിയക്കൂവക്കാട്ടില്‍, ഷാജി എടാട്ട്, ചാക്കോച്ചന്‍ കിഴക്കേക്കുറ്റ്, സണ്ണി ഇണ്ടിക്കുഴി, മനീഷ് കൈമൂലയില്‍ എന്നിവരായിരുന്നു ഫെസ്റ്റിവലിന്റെ സ്പോണ്‍സര്‍മാര്‍. മേരി ആലുങ്കല്‍, സാലി കിഴക്കേക്കുറ്റ്, ഷീബ മുത്തോലത്ത്, ജോണി തെക്കേപ്പറമ്പില്‍, സജി പൂതൃക്കയില്‍, സാജു മുത്തോലത്ത്, മനീഷ് കൈമൂലയില്‍, ജോസ്മി ഇടക്കുതറ, മോളി മുത്തോലത്ത്, ഷൈനി വിരുത്തിക്കുളങ്ങര, ഡെന്നി പുല്ലാപ്പള്ളി, ജയിന്‍ മാക്കീല്‍, ജോസ് തൂമ്പനാല്‍, ഷൈനി തറത്തട്ടേല്‍, ലിജോ മാപ്ളേട്ട്, ടീന കോലടി, മാത്യു ഇടക്കുതറ തുടങ്ങിയവരും ഒട്ടനവധി കോര്‍ഡിനേറ്റേഴ്സും പരിപാടിള്‍ക്ക് നേതൃത്വം നല്‍കി. ഷിജു ചെറിയത്തില്‍, സിബി മംഗലത്ത്, സജി പണയപ്പറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് സാങ്കേതിക സഹായങ്ങള്‍ ചെയ്തു. ക്നാനായ വോയ്സിനുവേണ്ടി അനില്‍ മറ്റത്തിക്കുന്നേല്‍ പരിപാടികള്‍ ലൈവ് ആയി സംപ്രേഷണം ചെയ്തു. ഡൊമിനിക് ചൊള്ളമ്പേല്‍ ഫോട്ടോഗ്രഫി നിര്‍വ്വഹിച്ചു.

സജി പൂതൃക്കയില്‍
 
 
Comments