ചിക്കാഗോ: സെന്റ് മേരീസ് ദേവാലയത്തിലെ പ്രഥമ തിരുനാളിനോട് അനുബന്ധിച്ച് ആദ്യ രണ്ടു ദിവസങ്ങളിലായി നടന്ന കലാസന്ധ്യകള്‍ അവിസ്മരണീയമായി. ആദ്യ ദിവസം സേക്രട്ട് ഹാര്‍ട്ട് സെന്റ് മേരീസ് കൂടാരയോഗങ്ങളുടെ അഭിമുഖ്യത്തില്‍ നടന്ന പ്രധാനമായും മുതിര്‍ന്ന വര്‍ക്കുവേണ്ടി നടത്തിയ കലാസന്ധ്യ ഓഡിറ്റോറിയത്തില്‍ നിറഞ്ഞു നിന്ന ഇടവക ജനങ്ങളുടെ മുക്തകണ്ഡമായ പ്രശംസ പിടിച്ചുപറ്റി. ഡാന്‍സുകളും സ്കിറ്റുകളും ഓട്ടന്‍തുളളലും ഗ്രാന്റ് ഫിനാലയും ഒന്നിനൊന്ന് മെച്ചപ്പെടുന്നതായിരുന്നു. ഒന്നാം ദിവസം കലാസന്ധ്യ മിയാവ് രൂപതാ ബിഷപ്പ് മാര്‍ ജോര്‍ജ് പളളിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. രണ്ടാം ദിവസം കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നടത്തിയ യൂത്ത് ഫെസ്റിവല്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതായിരുന്നു ഇടവകയിലെ ചില്‍ഡ്രന്‍, ടീന്‍സ്, യൂത്ത് മിനിസ്ട്രികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ യൂത്ത് ഫെസ്റിവലില്‍ ഇരുന്നൂറോളം കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു. മറ്റൊരു ക്നാനായ മാമാങ്കത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ അനവധി കുട്ടികള്‍ അരങ്ങത്ത് ചുവടുകള്‍ വച്ചപ്പോള്‍ കാണികള്‍ കയ്യടിച്ച് പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരുന്നു. രണ്ടാം ദിവസത്തെ യൂത്ത് ഫെസ്റിവല്‍ ആഗ്ര ബിഷപ്പ് മാര്‍ ഡിസൂസ ഉദ്ഘാടനം ചെയ്തു. |