ചിക്കാഗോ : പ്രവാസി കേരളാ കോണ്‍ഗ്രസ് ഐക്യസമ്മേളനം മോര്‍ട്ടന്‍ ഗ്രോവിലുളള ക്‌നാനായ കാത്തലിക് പളളി ഓഡിറ്റോറിയത്തില്‍ വച്ച് വര്‍ണ്ണോജ്വലമായി നടത്തപ്പെട്ടു. കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പും ജോസഫ് ഗ്രൂപ്പും ലയിച്ച് ഒറ്റ കക്ഷി ആയ ശേഷം ഇരുസംഘടനകളിലെയും പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ലയന സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിക്കുവാന്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേര്‍ എത്തിയിരുന്നു. പ്രവാസി കേരളാ കോണ്‍ഗ്രസ് ചിക്കാഗോ യൂണിറ്റ് പ്രസിഡണ്ട് ജയ്‌ബു കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡണ്ട് സണ്ണിവളളിക്കളം ആമുഖപ്രസംഗം നടത്തി. ട്രഷറര്‍ ജോസ് മുല്ലപ്പളളി യോഗത്തിന് സ്വാഗതം ആശംസിച്ചു യോഗത്തിന് എത്തിച്ചേര്‍ന്ന കേരളാകോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ തോമസ് ചാഴിക്കാടന്‍ എം.എല്‍.എ.യെയും മോന്‍സ് ജോസഫ് എം.എല്‍.എ യും നീണ്ട കരഘോഷത്തോടും മുദ്രാവാക്യം വിളിയോടും കൂടി എതിരേറ്റു. വൈസ് പ്രസിഡണ്ടുമാരായ ബിജിമാണി ചാലിക്കോട്ടയില്‍, സ്റ്റീഫന്‍ കിഴക്കേക്കൂറ്റ് എന്നിവര്‍ വിശിഷ്‌ടാതിഥികള്‍ക്ക് ഷാള്‍ അണിയിച്ചു. തോമസ് ചാഴിക്കാടന്‍ എം.എല്‍.എ ലയന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക പരിപാടികളുടെ പ്രസക്തി തോമസ് ചാഴിക്കാടന്‍ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ വിശദീകരിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുളള ഗ്രൂപ്പ് ഇടതു മുന്നണിയില്‍ നിന്നും പിരിഞ്ഞുപോരുവാനുണ്ടായ സാഹചര്യവും ഐക്യമുന്നണിയില്‍ നിന്നുമാണ് വരും ഭാവിയില്‍ കേരളാ കോണ്‍ഗ്രസിന് ഉണ്ടാകുവാന്‍ പോകുന്ന വളര്‍ച്ചയും മോന്‍സ് ജോസഫ് എം.എല്‍.എ വിശദീകരിച്ചു. യു.ഡി.എഫ്.ചിക്കാഗോ കണ്‍വീനര്‍ ഫ്രാന്‍സീസ് കിഴക്കേകൂറ്റ് കോണ്‍ഗ്രസും ,കേരളാകോണ്‍ഗ്രസും നല്ല സൌഹൃദത്തോടെ മുന്നേട്ടുളള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യോഗത്തെ അറിയിച്ചു.തുടര്‍ന്ന് വിവിധ രാഷ്‌ട്രീയ–സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ച് സതീശന്‍ നായര്‍, ജോണ്‍ ഇല്ലാക്കാട്, ജോഷി വളളിക്കളം, വര്‍ഗീസ് പാലമലയില്‍,പീറ്റര്‍ കുളങ്ങര, പയസ് തോട്ടുകണ്ടം,അഗസ്റ്റിന്‍ കരിംകുറ്റിയില്‍, ജോയിച്ചന്‍ പുതുക്കളം, സാല്‍ബി ചേന്നോത്ത്, ജയിംസ് കടപ്പുറം എന്നിവര്‍ ആശംസാപ്രസംഗം നടത്തി, പ്രവാസി കേരളാകോണ്‍ഗ്രസ് സെക്രട്ടറിമാരായ ഷിബു അഗസ്റ്റിന്‍ പോളക്കുളം, സിബി പാറേക്കാട്ട്,ഷിബു മുലയാനിക്കുന്നേല്‍, തോമസ് കടിയംപളളി, മത്യാസ് പുല്ലാപ്പളളി എന്നിവര്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തവങ്ങള്‍ വിശദീകരിച്ചു. മുഴുവന്‍ സമയ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനായി കേരളത്തിലേയ്ക്ക് പോകുന്ന പോള്‍പറമ്പിക്ക് യോഗത്തില്‍ വച്ച് യാത്രയയപ്പ് നല്‌കി. കേരളാ കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടിന്റെ കണ്‍വീനര്‍മാരായി ജസ്റ്റിന്‍ തെക്കനാട്ട്, ജോസ് മണക്കാട് എന്നിവരെ യോഗത്തില്‍ വച്ച് തെരെഞ്ഞെടുത്തു.യു.ഡി.എഫ്.ചിക്കാഗോ ചെയര്‍മാനായി തെരെഞ്ഞെടുക്കപ്പെട്ട സാല്‍ബി ചേന്നോത്തിന് യോഗത്തില്‍ വച്ച് ഷാള്‍ അണിയിച്ചു.പ്രവാസി കേരളാ കോണ്‍ഗ്രസ് ന്യൂസിലാന്റ് കോര്‍ഡിനേറ്റര്‍ ബിജോമോന്‍ ചേന്നോത്ത് യോഗത്തിന് ആശംസ നേര്‍ന്നു. ചാക്കോച്ചന്‍ കിഴക്കേകൂറ്റ് ആയിരുന്നു ലയന സമ്മേളനത്തിന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍. ജനറല്‍ സെക്രട്ടറി ജനറല്‍ സെക്രട്ടറി സജി പുതൃക്കയില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് ജോര്‍ജ് തോട്ടപ്പുറം നന്ദി രേഖപ്പെടുത്തി. മലബാര്‍ കേറ്ററിംഗ്‌സ് ഒരുക്കിയ സ്‌നേഹവിരുന്നും നടത്തപ്പെട്ടു. |