posted Jul 22, 2010, 9:39 PM by Knanaya Voice
[
updated Jul 22, 2010, 10:30 PM by Anil Mattathikunnel
]
ഡാളസ്: വടക്കേ അമേരിക്കയിലെ ക്നാനായ മക്കളെ ഒരു കുടക്കീഴില് അണമിനിരത്തുന്ന ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒമ്പതാമത് കണ്വന്ഷന് ഇവിടെ തുടക്കമായി. വിശാലമായ ഗേലോഡ് ടെക്സാന്‍ കണ്വന്ഷന് സെന്ററാണ് ചതുര്‍ദിന കണ്‍വന്‍ഷനു വേദിയാകുന്നത്. വ്യാഴാഴ്ച രാവിലെ മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ക്നാനായ മക്കള്‍ എത്തിത്തുടങ്ങി. രജിസ്ട്രേഷനു ശേഷം ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പ്രധാന വേദിയിില് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി നടന്നു. മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോസഫ് പണ്ടാരശേരില്‍, മോണ്‍.ഏബ്രാഹം മുത്തോലത്ത്, ഫാ.തോമസ് മുളവനാല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. മുപ്പതിലധികം വൈദികര്‍ ദിവ്യബലിയില്‍ പങ്കുചേര്‍ന്നു. മാര്‍ ജോസഫ് പണ്ടാരശേരില്‍ വചനസന്ദേശം നല്കി. ദിവ്യബലിക്കു ശേഷം കണ്വന്ഷന് ചെയര്മാന് ജിജു കൊളങ്ങായില്‍, തിയോഫിന്‍ ചാമക്കാല എന്നിവര്‍ കണ്‍വന്‍ഷന്റെ നടപടിക്രമങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് കലാ സാഹിത്യ മത്സരങ്ങള്‍ക്ക് വിവിധ ഹാളുകളില്‍ തുടക്കമായി. മാര്‍ മാത്യു മൂലക്കാട്ട് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആര്‍ട്ട് & ലിറ്റററി കമ്മിറ്റി ചെയര്മാന് എബി തത്തംകുളം മത്സരങ്ങളെപ്പറ്റി വിശദീകരിച്ചു. ആതിഥേയരായ ഡാളസിലെ ക്നാനായ മക്കളുടെ വെല്‍ക്കം പ്രോഗ്രാമാണ് തുടര്‍ന്ന് നടന്നത്. വളരെ ആകര്‍ഷകമായ പരിപാടിയായിരുന്നു അത്. പിന്നീട് സാന്‍ഹൊസെ, മയാമി, മിനിസോട്ട, വാഷിംഗ്ടണ്‍, അറ്റ്ലാന്റ എന്നിവിടങ്ങളില്‍ നിന്നുള്ള കലാപ്രതിഭകളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. നാളെ (വെള്ളി) രാവിലെ ഒമ്പതു മുതല്‍ 11 വരെ സാസംസ്കാരിക ഘോഷയാത്ര നടക്കും. മുന്‍ കണ്‍വന്‍ഷനുകളില്‍ നിന്നു വ്യത്യസ്തമായി ഘോഷയാത്ര രണ്ടാം ദിവസത്തിലേക്കു മാറ്റിയത് ഉചിതമായി. തുടര്‍ന്ന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത കണ്വന്ഷന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കെ.സി.സി.എന്‍.എ പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കണ്വന്ഷന് ചെയര്മാന് ജിജു കൊളങ്ങായില്‍ ആമുഖ പ്രഭാഷണം നടത്തുന്നതാണ്. മാര്‍ ജേക്കബ് അങ്ങാടിയത്ത്, സില്‍വാനോസ് മോര് അയൂബ് മെത്രാപ്പോലീത്ത എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സെക്രട്ടറി സുനില്‍ മാധവപ്പള്ളി റിപ്പോര്‍ട്ട് അവതരിപ്പിക്കും. തോമസ് ചാഴികാടന് എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, ജോസ് സിറിയക് ഐ.എ.എസ്, മോണ്‍.ഏബ്രാഹം മുത്തോലത്ത്, യു.കെ.കെ.സി.എ പ്രസിഡന്റ് ഐന്സ്റ്റിന് വാലയില്‍, വിമന്‍സ് ഫോറം പ്രസിഡന്റ് മേരി ചക്കാലയ്ക്കല്‍, കെസി.വൈ.എല്‍ പ്രസിഡന്റ് ജയ്സണ്‍ ചക്കാലയ്ക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. സാബു തടത്തില്‍ സ്വാഗതവും, ബോബി കണ്ടത്തില്‍ നന്ദിയും പറയും.
|
|