വേള്‍ഡ് യൂത്ത് പാര്‍ലമെന്റ് (യു.എന്).ക്നാനായ ശബ്ദമുയര്‍ന്നു

posted Aug 14, 2010, 8:26 AM by Saju Kannampally   [ updated Aug 14, 2010, 8:47 AM ]


 ന്യൂ യോര്‍ക്ക്‌ : ഐക്യരാഷ്ട്ര സഭയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുളള മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്ത വേള്‍ഡ് യൂത്ത് പാര്‍ലമെന്റ് 2010 ആഗസ്റ് 11,12,13 തീയതികളിലായി ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയിലും ഐക്യരാഷ്ട്രസംഘടനാ സെക്രട്ടറിയേറ്റ് ഹാളിലുമായി നടന്നു മൂല്യ സംസ്കാരത്തിന്റെ പ്രസക്തിയും പ്രാധാന്യവും വിളിച്ചറിയിച്ചു കൊണ്ട് നടത്തപ്പെട്ട അന്താരാഷ്ട്ര യുവജന സംഗമത്തിന്റെ മൂന്നാം ദിനം യു.എന്‍. അസംബ്ളി ഹാളില്‍ നടന്ന സമ്മേളനത്തില്‍ കോട്ടയം അതിരൂപതാംഗവും ക്നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റുമായ ജേക്കബ് തോമസ് വാണിയപുരയിടത്തില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. സമൂഹ ജീവിതത്തിന്റെ സൌന്ദര്യവും കെട്ടുറപ്പും അതിന്റെ വിവിധ തലങ്ങളിലുളള മൂല്യങ്ങളുടെ യാഥാര്‍ത്ഥ്യവല്‍ക്കരണം വഴി മാത്രമേ സാധ്യമാവൂ എന്ന് സമ്മേളനം വിലയിരുത്തി. ആ ലക്ഷ്യം സാക്ഷാത്കരിക്കാനായി ലോകമെമ്പാടുമുളള യുവജനങ്ങള്‍ മുന്നോട്ട് വരണമെന്ന് ഐക്യ രാഷ്ട്ര സംഘടന സെക്രട്ടറിയേറ്റ് ഹാളില്‍ നടന്ന യൂത്ത് പാര്‍ലമെന്റ് ആഹ്വാനം ചെയ്തു. മുന്‍ ന്യൂയോര്‍ക്ക്  ആര്‍ച്ച് ബിഷപ്പ് കര്‍ട്ടിനാള്‍  എഡ്വേര്‍ഡ് ഈഗന്‍, വത്തിക്കാനില്‍ നിന്നുളള ഐക്യരാഷ്ട്ര സഭയുടെ സ്ഥിരം നിരീക്ഷകന്‍ ലൂക്കോസ് സ്യാന്‍ പോള്‍, ഇക്യഡോറില്‍ നിന്നുളള ഐക്യരാഷ്ട്ര സഭയുടെ സ്ഥിരം ആംബാസിഡര്‍ ഫ്രാന്‍സീസ് കോ കാരിയന്‍ മേനാ എന്നിവര്‍ യു.എന്‍.ഹാളില്‍ നടന്ന സംഗമത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇന്ത്യയില്‍ നിന്നുളള സംഘത്തിന് കെ.സി.വൈ.എം. ദേശീയ ഡയറക്ടര്‍ ഫാ.ആല്‍വിന്‍ ഡിസൂസ,കെ.സി.ബി.സി യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ ജെയിസണ്‍ കൊളളന്നൂര്‍ ഫിം ക്യാപ്പ് ഏഷ്യന്‍ സെക്രട്ടറി ജോമോന്‍ വെളളാപ്പളളി എന്നിവര്‍ നേതൃത്വം നല്കി.

സാജു കണ്ണമ്പള്ളി

Comments