വിഗാന്‍, ലേ ക്‌നാനായ യൂണിറ്റ്‌ ഉദ്‌ഘാടനം നാളെ

posted Oct 23, 2009, 11:08 PM by Anil Mattathikunnel


വിഗാന്‍: വിഗാന്‍, ലേ മേഖലകളിലെ ക്‌നാനായ കുടുംബങ്ങള്‍ ഒന്നു ചേര്‍ന്ന്‌ പുതിയ ക്‌നാനായ യൂണിറ്റ്‌ ആരംഭിക്കുന്നു.  നാളെ വിഗാനില്‍ ചേരുന്ന യോഗത്തില്‍ വച്ച്‌ പുതിയ ക്‌നാനായ യൂണിറ്റിന്‌ രൂപം നല്‍കും. വിഗാന്‍, ലേ മേഖലകളിലുള്ള 30 കുടുംബങ്ങള്‍ ഇതില്‍ അംഗങ്ങളായിരിക്കും.

മറ്റൊരു ക്‌നാനായ യൂണിറ്റിലും അംഗത്വമില്ലാത്തവരാണ്‌ ഈ മേഖലകളിലുള്ളവര്‍. കഴിഞ്ഞ നാലു വര്‍ഷമായി മാസത്തില്‍ ഒന്നോ രണേ്‌ടാ തവണ ഒത്തുചേരുന്നുണെ്‌ടങ്കിലും ആദ്യമായാണ്‌ യൂണിറ്റിന്‌ രൂപം നല്‍കുന്നതെന്ന്‌ വിഗാന്‍ മലയാളി അസോസിയേഷന്‍ മുന്‍ സെക്രട്ടറി കൂടിയായ സിജോ കുര്യന്‍ പറഞ്ഞു. 

Comments