ഡാളസ് : അമേരിക്കന്‍ ക്നാനായക്കാര്‍ സഭാ-സമുദായരംഗങ്ങളില് വികാരത്തിന്റെ തലത്തില്‍നിന്നും വിവേകത്തിന്റെ തലത്തിലേയ്ക്ക് ഉയരണമെന്ന് മാര്‍ ജോസഫ് പണ്ടാരശ്ശേരി അഭിപ്രായപ്പെട്ടു. ഡാളസ്സ് കണ്‍വന്‍ഷനില്‍, ക്നാനായ മിഷന്റെയും അല്മായ സംഘടനകളുടെയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മാര്‍ മാത്യു മൂലക്കാട്ട് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. ജോര്‍ജ്ജ് നെല്ലാമറ്റം, മോണ്‍. ഏബ്രഹാം മുത്തോലത്ത്, ടോമി തറയില്‍ തുടങ്ങിയവരും അമേരിക്കയിലെ മുഴുവന്‍ മിഷന് സംഘടനാ ഭാരവാഹികളും സംഘടനാ ഭാരവാഹികളും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. സാജു കണ്ണമ്പള്ളി |