വി. പി. എബ്രാഹം വടക്കേടത്തിനെ അനുസ്മരിക്കുന്നു.

posted Jan 11, 2011, 12:46 AM by Knanaya Voice   [ updated Jan 11, 2011, 9:29 AM by Saju Kannampally ]
ചിക്കാഗോ: ക്നാനായ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രസിഡന്റും ക്നാനായ കാത്തലിക് കോണ്‍ഗ്രസ്സിന്റെ വര്‍ക്കിംഗ് കമ്മറ്റി മെമ്പറുമായ പരേതനായ വി. പി. എബ്രാഹം വടക്കേടത്തിന് അനുസ്മരിക്കുന്നു. ജനുവരി 15-ം തീയതി രാവിലെ 8.30 ന് മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്‍ര് മേരീസ് ക്നാനായ കാത്തലിക് ദൈവാലയത്തില്‍ സീറോ - മലങ്കര ഇടവക വികാരി ഫാ. മാത്യു പെരുവള്ളിക്കുന്നേലിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാവയും തുടര്‍ന്ന് അനുസ്മരണവും നടത്തപ്പെടും. ചിക്കാഗോയില്‍ താമസിക്കുന്ന തൊട്ടിച്ചിറയില്‍ കുര്യന്റെ സഹധര്‍മ്മിണി മോളമ്മയുടെ പിതാവും കൂടിയായ വി. പി. എബ്രാഹത്തിനു വേണ്ടിയുള്ള വിശുദ്ധ കുര്‍ബാനയിലും, തുടര്‍ന്നുള്ള അനുസ്മരണത്തിലും എല്ലാ സമുദായ സ്നേഹികളേയും സുഹൃത്തുക്കളേയും ക്ഷണിക്കുന്നു.
 
മതാദാസ് ഒറ്റതൈക്കല്‍
Comments