ഷിക്കാഗോ: ക്‌നാനായ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രസിഡന്റും, ക്‌നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി മെമ്പറുമായ പരേതനായ വി.പി. എബ്രാഹം വടക്കേടത്തിനെ ഷിക്കാഗോയില്‍ അനുസ്‌മരിക്കുന്നു. ജനുവരി 15 ന് രാവിലെ 8.30 ന് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദൈവാലയത്തില്‍ സീറോ മലങ്കര ഇടവക വികാരി ഫാ. മാത്യു പെരുവളളിക്കുന്നേലിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് അനുസ്‌മരണവും നടത്തപ്പെടും. ഷിക്കാഗോയില്‍ താമസിക്കുന്ന തൊട്ടിച്ചിറയില്‍ കുര്യന്റെ ഭാര്യ മോളമ്മയുടെ പിതാവു കൂടിയായ വി.പി. എബ്രാഹാമിനു വേണ്ടിയുള്ള വിശുദ്ധ കുര്‍ബാനയിലും, തുടര്‍ന്നുള്ള അനുസ്‌മരണ ചടങ്ങിലും പങ്കെടുക്കുവാന്‍ എല്ലാ സമുദായ സ്‌നേഹികളെയും, സുഹൃത്തുക്കളെയും ബന്ധപ്പെട്ടവര്‍ ക്ഷണിച്ചു.
മാദാദാസ് ഒറ്റത്തൈയ്‌ക്കല്‍ |