മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു. വിശുദ്ധന്റെ ജീവിതത്തെപ്പറ്റിയും വിശുദ്ധന്റെ ജീവിതത്തോടുള്ള വിശ്വാസങ്ങളുടെ ആദരവിനെ വിശകലനം ചെയ്തുകൊണ്ടും വി. കുര്‍ബാന മദ്ധ്യേ വികാരി ഫാ. എബ്രാഹം മുത്തോലത്ത് സന്ദേശം നല്‍കി. തിരുനാളിന്റെ ഭാഗമായി ലദീഞ്ഞും നടത്തപ്പെട്ടും. വിശുദ്ധനോടുള്ള ഭക്തിസൂചകമായി അമ്പ് എഴുന്നള്ളിക്കുവാനുള്ള അവസരം ഒരുത്തിയിരുന്നു. പേരൂര്‍, താമരക്കാട് ഇടവകയില്‍നിന്നുള്ളവരായിരുന്നു തിരുനാള്‍ പ്രസുദേന്തിമാര്‍. തിരുനാളിന് കൈക്കാരന്മാരായ പോള്‍സണ്‍ കുളങ്ങര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോണ്‍ പാട്ടപ്പതി, അക്കൌണ്ടന്റ് ജോയിസ് മറ്റത്തിക്കുന്നേല്‍ എന്നിവര്‍ക്രമീകരണങ്ങള്‍ ചെയ്തു. |