വിശ്വാസികളുടെ ആത്മീയത വളര്‍ത്തിയ റ്റാമ്പായിലെ വാര്‍ഷിക ധ്യാനം

posted Apr 23, 2011, 12:05 PM by Knanaya Voice   [ updated Apr 23, 2011, 12:19 PM ]
റ്റാമ്പാ: ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു തിരുനാളിനൊരുക്കമായി ആത്മ വിശുദ്ധീകരണം പ്രാപിക്കുവാന്‍ റ്റാമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ ദേവാലയത്തില്‍ ഏപ്രില്‍ 15 മുതല്‍ 17 വരെ വാര്‍ഷിക ധ്യാനം നടത്തുകയുണ്ടായി. കേരളത്തിലെ പ്രഥമ നവാകരണ ധ്യാന കേന്ദ്രങ്ങളിലൊന്നായ നെല്ലിക്കുറ്റി സീയോണ്‍ ധ്യാനകേന്ദ്രത്തിന്റെ (കുളത്തുവയല്‍ ടീം) നേതൃത്വത്തിലാണ് ധ്യാനം നടത്തപ്പെട്ടത്.  റവ. ഫാ. തോമസ് കൊച്ചുകരോട്ട്, സിസ്റ്റര്‍ ടെസ്സിന്‍, സി. മാര്‍ഗരറ്റ് എന്നിവര്‍ മുതിര്‍ന്നവര്‍ക്ക് വചന ശുശ്രൂഷയ്ക്കും, രോഗശാന്തിക്കും, ആരാധനയ്ക്കും നേതൃത്വം നല്‍കി. റവ. റാ. കിരണ്‍ മേടപ്പള്ളി, മത്തച്ചന്‍ (ഹൂസ്റ്റണ്‍), ജോപ്പന്‍ (മായമി) എന്നിവരുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും വചനശുശ്രൂഷ നടത്തി. ഇടവകയിലെ വിശ്വാസികളുടെ ആത്മീകതയുടെ ആഴം വളരെയധികം വര്‍ദ്ധിക്കുവാനും ഇടവകയില്‍ പ്രത്യേകമായി ഒരു ദൈവീക ചൈതന്യം ദര്‍ശിക്കുവാനും ഈ ധ്യാനം ഉപകരിച്ചുവെന്ന് റവ. ഫാ. ഡൊമിനിക് മഠത്തികളത്തില്‍ അഭിപ്രായപ്പെട്ടു. ധ്യാനത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത് ആത്മവിശുദ്ധീകരണം പ്രാപിച്ചു. ധ്യാനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച പള്ളി കമ്മറ്റി അംഗങ്ങളേയും ശ്രീ. ജോസ് കിഴക്കനടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച അനവധി വോളന്റിയേഴ്സിനെയും വികാരി നന്ദിയോടെ സ്മരിച്ചു. ഞായറാഴ്ച വൈകുന്നേരം നടത്തിയ ഓശാന ഞായറാഴ്ചയുടെ തിരുക്കര്‍മ്മങ്ങളോടുകൂടി ധ്യാനത്തിനു സമാപനം കുറിച്ചു.

ജോസ്മോന്‍ തത്തംകുളം
Comments