വിയന്ന: ക്‌നാനായ ചില്‍ഡ്രന്‍സ് ക്ലബ്ബ് ഓഫ് വിയന്നയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടത്തിയ കായിക മത്സരങ്ങള്‍ ഏറെ ആവേശവും കൗതുകവും പകരുന്നതായിരുന്നു. ഓബര്‍ലായിലുല്‌ള ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടന്നത്. നാലിനും പന്ത്രണ്ടിനും മധ്യേ പ്രായമുള്ള കുട്ടികളാണ് മത്സരങ്ങളില്‍ മാറ്റുരച്ചത്. ചില്‍ഡ്രന്‍സ് ക്ലബ് ഡയറക്ടര്‍ ജോബി മാരമംഗലം മത്സരം ഉദ്‌ഘാടനം ചെയ്‌തു. കായിക മത്സരങ്ങള്‍ക്കൊപ്പം വരും വര്‍ഷങ്ങളില്‍ കലാ മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓട്ടം, റിലേ, മിഠായി പെറുക്കല്‍, തവള ചാട്ടം, വടംവലി തുടങ്ങിയ മത്സരങ്ങളാണ് നടത്തപ്പെട്ടത്. ക്‌നാനായ ചില്‍ഡ്രന്‍സ് ക്ലബ് ഓഫ് വിയന്ന, ഓസ്‌ട്രിയന്‍ ക്‌നാനായ കാത്തലിക് കമ്യൂണിറ്റിയോടൊപ്പം സെപ്‌റ്റംബറില്‍ സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷ പരിപാടികളില്‍ വച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. തോമസ് മുളക്കലാണ് ബൗസ്‌പാര്‍കാസെ വഴി സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്.
ബിനോയി കുന്നുംപുറത്ത് |