യോങ്കേഴ്സ് സെന്റ് പീറ്റേഴ്സ് ക്നാനായ യാക്കോബായ പള്ളിയില്‍ തിരുനാളും സില്‍വര്‍ ജൂബിലി ആഘോഷങ്ങളും വര്‍ണ്ണാഭമായി

posted Jun 28, 2010, 8:19 PM by Anil Mattathikunnel   [ updated Jun 29, 2010, 9:47 PM ]

 യോങ്കേഴ്സ് സെന്റ്പീറ്റേഴ്സ് യാക്കോബായ ക്നാനായവലിയപളളിയുടെ സില്‍വര്‍ ജൂബിലി സമാപനവും,ഇടവകയുടെ കാവല്‍പിതാവ് പത്രോസ് ശ്ളീഹായുടെ ഓര്‍മ്മപ്പെരുന്നാളും ജൂണ്‍ 26,27(ശനി,ഞായര്‍) എന്നീ തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയോടെ നടത്തപ്പെട്ടു. നോര്‍ത്ത് അമേരിക്കന്‍ ഭരണാധിപന്‍ അഭിവന്ദ്യ ആര്‍ച്ച്  അയൂബ് മോര്‍ സില്‍വാനോസ് തിരുമനസ്സിന്റെ പ്രധാന കാര്‍മ്മീകത്വത്തില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയില്‍ സഹോദരി ഇടവകയിലെ ശ്രേഷ്ഠ വൈദീകരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. കുര്‍ബാനയ്ക്ക്ശേഷം അഭിവന്ദ്യ തിരുമേനി സെന്റ് പീറ്റേഴ്സ
പളളി അമേരിക്കയിലെ ആദ്യത്തെ ക്നാനായ വലിയപളളിയായി പ്രഖ്യാപിച്ചുകൊണ്ടുളള പരിശുദ്ധ അന്തോഖ്യപാത്രിക്കീസ്ബാവായുടെ കല്പനവായിക്കുകയുണ്ടായി. തദവസരത്തില്‍ സുബിന്‍ ചിറയില്‍ തയ്യാറാക്കിയ വാദ്യമേളങ്ങളുടെയും,വെടികെട്ടിന്റെയും ചിത്രീകരണം വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. ഇടവകാംഗങ്ങളുടെ സന്തോഷം കൊണ്ടുളള കരഘോഷം അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നു.ജൂണ്‍ ഇരുപത്തിയാറാം തീയതി ശനിയാഴ്ച സന്ധ്യാനമസ്കാരത്തോടെ ആരംഭിച്ച പെരുന്നാള്‍ ആഘോഷങ്ങളില്‍ വചനപ്രഘോഷണം നല്കിയത് റവ. ഫാ. എ.പി ജോര്‍ജ് ആയിരുന്നു.തുടര്‍ന്നു നടന്ന ഭക്തിഘാനമേള എല്ലാവരെയും പ്രശംസ പിടിച്ചുപറ്റി.ഗാനമേളയില്‍ പങ്കെടുത്ത എല്ലാവരെയും എം.ഡിയായിരുന്ന അച്ചന്‍കുഞ്ഞ് കോവൂര്‍ അഭിനന്ദിക്കുകയുണ്ടായി.പെരുന്നാള്‍ ദിവസം അഭിവന്ദ്യ തിരുമേനിയുടെ അനുഗ്രഹപ്രഭാഷണത്തിനുശേഷം നോര്‍ത്ത് അമേരിക്കന്‍ അസ്സോസിയേഷന്‍ ഐക്യകണ്ഠേന വാങ്ങാന്‍ പാസ്സാക്കിയ സെന്റര്‍ ന്റെ സംഭാവന ഇടവകാംഗങ്ങള്‍  ഓരോരുത്തരായി തിരുമേനിയെ ഏല്പിക്കുകയുണ്ടായി.തുടര്‍ന്നു റവ.ഫാ.എബ്രഹാം വാഴയില്‍ കോര്‍എപ്പിസ്കോപ്പ പെരുന്നാള്‍ മെസ്സേജ് നല്കി.ഇടവകയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത കുട്ടികള്‍ക്ക് ഇടവകയുടെ ഗിഫ്റ്റ് തിരുമേനി സമ്മാനിച്ചു. ഇടവക വികാരി റവ.ഫാ.പുന്നൂസ് ചാലുവേലിന്റെ മേല്‍നോട്ടത്തില്‍ നടന്ന പെരുന്നാള്‍ കവര്‍ ചെയ്യാന്‍വന്ന ജയ്ഹിന്ദ് ടിവിയുടെ കോര്‍ഡിനേറ്റര്‍ജോജി കാവനാലിനേയും,ക്യാമറാമാന്‍ സുനില്‍ മഞ്ഞനിക്കരയേയും ഇടവകയുടെ നാമത്തിലുളള നന്ദി അച്ചന്‍ അറിയിക്കുകയുണ്ടായി. പെരുന്നാള്‍ ശുശ്രൂഷ ധന്യമാക്കി തീര്‍ത്ത അഭിവന്ദ്യ തിരുമേനിക്കും, ബഹുമാനപ്പെട്ട വൈദീകര്‍ക്കും, വചനപ്രഘോഷണം നടത്തിയ റവ.ഫാ.എ.പി.ജോര്‍ജ് നും ,ഗാനമേള നടത്തിയവര്‍ക്കും പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിലേക്ക് പ്രവര്‍ത്തിച്ച  എല്ലാവരേയും സെക്രട്ടറി മാത്യു ജോര്‍ജ് കൈതാരം ഇടവകയുടെ നാമത്തിലുളള നന്ദി അറിയിക്കുകയുണ്ടായി. വാദ്യമേളങ്ങളോടു കൂടിയ വര്‍ണ്ണ ശബളമായ റാസക്ക്ശേഷം, ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്തു നടത്തിയ തങ്കച്ചന്‍ കിഴക്കേ വീട്ടില്‍ നെയും കുടുംബാംഗങ്ങളെയും അടുത്തവര്‍ഷം പെരുന്നാള്‍ ഏറ്റെടുത്തു നടത്തുന്ന പാപ്പച്ചന്റെ കുടുംബാംഗങ്ങളെയും തിരുമേനി ആശിര്‍വദിച്ച് അനുഹ്രഹിച്ചു.സ്നേഹ വിരുന്നിനു ശേഷം വലിയ പെരുന്നാളും,ജൂബിലി സമാപനവും പര്യവസാനിച്ചു.
 
 

മോഹന്‍ ചിറയില്‍
Comments