അന്ത്യോഖ്യാ സിംഹാസനത്തില്‍ ഭാഗ്യ മോടെ വാണരുളുന്ന പരി.പാത്രിയര്‍ക്കീസ് ബാവായുടെ No.E107/10ലെ കല്പനയിലൂടെ അമേരിക്കയിലെ ക്നാനായക്കാരുടെ ആദ്യത്തെ ദൈവാലയമായ സെന്റ് പീറ്റേഴ്സ് ക്നാനായ പളളിയുടെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് വലിയപളളിയായി ഉയര്‍ത്തുകയുണ്ടായി .പളളിയുടെ ഒരുവര്‍ഷം നീണ്ടു നിന്ന സില്‍വര്‍ ജൂബിലിയുടെ സമാപനദിനവും,പളളിയുടെ പ്രധാന പെരുന്നാള്‍ ദിനവും കൂടിയായ ജൂണ്‍ 27-ാം തീയതി ഞായറാഴ്ച വി.കുര്‍ബ്ബാനയ്ക്കുശേഷം റീജിണല്‍ മെത്രാപ്പോലീത്താ ആബൂണ്‍ മാര്‍ സില്‍വാനോസ് അയൂബ് പരി.പാത്രിയര്‍ക്കീസ് ബാവായുടെ കല്പന ഭക്ത്യാദരവുകളോടെ വായിക്കുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു മുന്‍ നോര്‍ത്ത് അമേരിക്കന്‍ ക്നാനായ അസ്സോസിയേഷന്‍ അഡ്മിനിസ്ട്രേറ്റര്‍ വാഴയില്‍ ഡോ. ഏബ്രഹാം തോമസ് കോറെപ്പിസ്കോപ്പാ യോങ്കേഴ്സ് ദൈവാലയത്തെ വലിയപളളിയാക്കിയ നടപടിയെ പ്രശംസിച്ചു. തുടര്‍ന്ന് സെക്രട്ടറി മാത്യു ജോര്‍ജ് കൈതാരം നന്ദി പ്രകാശിപ്പിച്ചു.1966 ല്‍ ആദ്യ ക്നാനായ കുടിയേറ്റക്കാരനായി അമേരിക്കയില്‍ എത്തിയ കെ.എം.സൈമണ്‍ അച്ചനും ഉപരിപഠനാര്‍ത്ഥം അതേ സന്ദര്‍ഭത്തില്‍ അമേരിക്കയില്‍ എത്തിയ കിഴക്കിന്റെ വലിയ മെത്രാപ്പോലിത്ത കൂബര്‍ നീത്തി ഹാക്കിമോ ഏബ്രഹാം മോര്‍ക്ളീമ്മീസ് തിരുമേനിയുടെയും നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലുളള Theological Seminary യുടെ lopmany ചാപ്പലില്‍ എല്ലാ ക്രിസ്തീയ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ആദ്യമായാരംഭിച്ച മലയാള ആരാധനയുടെ യഥാര്‍ത്ഥ പിന്‍തുടര്‍ച്ചയും പരിണിതഫലവുമാണ് യോങ്കേഴ്സ് ക്നാനായ വലീയ പളളി എന്നത് ഏവര്‍ക്കും ആഭിമാനത്തിന് വക നല്കുന്നു.എ.ഡി.345.ലെ ക്നാനായ കുടിയേറ്റം മാര്‍ തോമാശ്ളീഹാ ഇന്ത്യയില്‍ സ്ഥാപിച്ച ക്ഷയോന്‍മുഖമായിരുന്ന ക്രിസ്തീയ സഭയെ പുനരുദ്ധരിക്കുവാന്‍ നിയോഗിക്കപ്പെട്ടതുപോലെ 1959 ല്‍ Union Theological Seminaryയില്‍ ക്നാനായ സമൂഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആരാധന ഒരു പുതിയ തുടക്കത്തിനുകാരണമായി.പ്രസ്തുത സംയുക്ത ആരാധനയില്‍ നിന്നും ഓര്‍ത്തഡോക്സ് മാര്‍ത്തോമ്മാ, യാക്കോബായ വിഭാഗങ്ങള്‍ വേര്‍പിരിഞ്ഞ് സ്വന്തമായ ദൈവാലയവും ആരാധനയും തുടങ്ങിയ സാഹചര്യത്തില്‍ ക്നാനായക്കാര്‍ മാത്രം യൂണിയന്‍ സെമിനാരിയില്‍ അവശേഷിച്ചപ്പോള്‍ 1982 ല്‍ അഭി.ഏബ്രഹാം മോര്‍ ക്ളീമീസ് തിരുമനസ്സുകൊണ്ട് അമേരിക്കയില്‍ രണ്ടാം പ്രാവശ്യം എഴുന്നളളുകയും Massachusets ലുളള Peru വില്‍ അമേരിക്കയിലുളള ക്നാനായക്കാരുടെ ആദ്യകണ്‍വന്‍ഷന്‍ വിളിച്ചു കൂട്ടി, പ്രസ്തുത കണ്‍വന്‍ഷനില്‍ വച്ച് ന്യൂയോര്‍ക്ക് ഭാഗത്ത് ക്നാനായക്കാരുടെ ഒരു സെന്റര്‍ ഉണ്ടാകണമെന്ന് തീരുമാനിക്കുകയും ആയതിനുവേണ്ടി അഭി.തിരുമേനി തന്നെ 100 ഡോളര്‍ നല്‍കികൊണ്ട് ഉത്ഘാടനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ആദ്യകാല കുടിയേറ്റക്കാരായ എല്ലാ ആളുകളുടെയും സംയുക്യ സംരംഭത്തിന്റെ ഫലമായി യോങ്കേഴ്സിലുളള 18 Greenvale Avenueയില്‍ ഒരു ദൈവാലയം നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സെന്റര്‍ ആയി വാങ്ങി. ഈ ദൈവാലയം വാങ്ങുന്നതിനായി നടത്തിയ പണപ്പിരിവില്‍ 78,000 ഡോളര്‍ സമാഹരിക്കുകയും 85,000 ഡോളര്‍ വിലയ്ക്ക് വാങ്ങുകയും ചെയ്തു.ആയതിന് നേതൃത്വം നല്‍കിയിട്ടുളള മണലിത്തറ എം.കെ.തോമസ് കോര്‍ എപ്പിസ്കോപ്പായോടും കെ.എം. സൈമണ്‍ കോര്‍ എപ്പിസ്കോപ്പായോടും അന്ന് ഇടവകയിലെ ശെമ്മാശ്ശന്മാരായിരുന്ന ഉള്ളാട്ടില്‍ ജേക്കബ് ചാക്കോ ളാഹയില്‍ തോമസ് എബ്രഹാമിനോടും ദൈവാലയം ആദ്യം കാണുകയും അതുവാങ്ങുന്നതിലേയ്ക്ക് ആത്മാര്‍ത്ഥമായി പരിശ്രമിച്ച മുഴുവര്‍ച്ചേരില്‍ തോമസ് തോമസിനോടും ഷെവ.ഏബ്രഹാം മണമലേത്ത് എന്നിവരെ പ്രത്യേകം അനുസ്മരിക്കുന്നതോടൊപ്പം ഇതില്‍ സഹകരിച്ചിട്ടുളള എല്ലാ ആദ്യകാല ക്നാനായ കുടിയേറ്റക്കാരോടുളള കൃതജ്ഞത അറിയിക്കട്ടെ.ഈ ഇടവകയില്‍ തുടര്‍ന്ന് സേവനം ചെയ്തിട്ടുളള വൈദീകരായ ബഹു.കെ.എം.സൈമണ്‍ കോര്‍ എപ്പിസ്കോപ്പ,എം.കെ.തോമസ് കോര്‍ എപ്പിസ്കോപ്പ,റവ.ഫാ.സി.എം.പുന്നൂസ് ചാലുവേലില്‍ റവ.ഫാ.സി.എ.തോമസ് ചിറത്തലയ്ക്കല്‍,റവ.ഫാ.ജേക്കബ് ജോസഫ് പാറത്തോടത്തില്‍,റവ.ഫാ ജേക്കബ് ഉളളാട്ടില്‍,റവ.ഫാ.തോമസ് ഏബ്രഹാം ളാഹയില്‍,വി.മദ്ബഹാ ശുശ്രൂഷകരായ ഡീക്കന്‍ അജീഷ് ഏബ്രഹാം,പാപ്പച്ചന്‍ കാനാപ്പുഴ,രാജു പെരിഞ്ചേരില്‍,ഗായക സംഘത്തിന് നേതൃത്വം നല്കി വന്ന മോഹന്‍ ചിറയില്‍,അച്ചന്‍കുഞ്ഞ് കോവൂര്‍ എന്നിവരെയും നന്ദിയോടെ സ്മരിക്കുന്നു. 82 കുടുംബങ്ങലുളള ഈ ഇടവകയുടെ ഇപ്പോഴത്തെ വികാരി നോര്‍ത്ത് അമേരിക്കന്‍ ക്നാനായ അസ്സോസിയേഷന്‍ പ്രസിഡന്റു കൂടിയായ റവ.ഫാ.സി.എം.പുന്നൂസ് ചാലുവേലില്‍ ആണ്. സെന്റ് അഗ്നേഷ്യസ് ക്നാനായ ചര്‍ച്ച് ആയി അറിയപ്പെട്ടിരുന്ന ഈ ദൈവാലയം 1987 ല്‍ രണ്ടായി പിരിഞ്ഞ് ന്യൂ ജേഴ്സിയില്‍ സെന്റ് തോമസ് ക്നാനായയചര്‍ച്ച് ഉണ്ടാവുകയും ഈ ദൈവാലയത്തിന്റെ പേരു മാറ്റുകയും സെന്റ് പീറ്റേഴ്സ് ക്നാനായ ചര്‍ച്ച് എന്നാകുകയും ചെയ്തു.ഈ പരിശുദ്ധ ദൈവാലയത്തെ വലിയ പളളിയായി ഉയര്‍ത്തിയ പരി.പാത്രിയാര്‍ക്കീസ് ബാവായോടും ആയതിലേയ്ക്ക് പരിശ്രമിച്ച മെത്രാപ്പോലിത്തന്‍ കൌണ്‍സിലിനോടും വലിയ മെത്രാപ്പോലിത്ത ആബൂന്‍ മോര്‍ സേവേറിയോസ് കുറിയാക്കോസിനോടും ഇടവക മെത്രാപ്പോലിത്തായോടും ഉളള ഭക്തിയാദരവുകളും കൃതജ്ഞതയും നേര്‍ന്നുകൊണ്ട് സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപയും അനുഗ്രഹവും പരിശുദ്ധ പത്രോസ് ശ്ളീഹായുടെ കാവലും അനുഗ്രഹവും ഈ ഇടവകയ്ക്ക് മേല്‍ ചൊരിയണമേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഈ സമാഹാരം ജനങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു. |