ലീഡ്‌സ്: കോട്ടയം അതിരൂപത ശതാബ്‌ദി വര്‍ഷമായ 2011ല്‍ യോര്‍ക്ക്‌ഷയര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അതിരൂപത ശതാബ്‌ദി സ്‌മരണിക പ്രസിദ്ധീകരിക്കുന്നു. ക്‌നാനായ കുടിയേറ്റ ചരിത്രം, ഭാരത കത്തോലിക്കാ സഭയ്ക്ക് നല്‍കിയ സംഭാവനകള്‍, കോട്ടയം രൂപത പിറവിയും വളര്‍ച്ചയും, സമുദായത്തിലെ പ്രമുഖ വ്യക്‌തികള്‍, രൂപത സ്‌ഥാപനങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സ്‌മരണിക പ്രസിദ്ധീകരിക്കുന്നത്. ഒപ്പം യോര്‍ക്ക്‌ഷയര്‍ ക്‌നാനായ കത്തോലിക്കാ അസോസിയേഷനില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ സചിത്ര കുടുംബവിവരങ്ങളും പ്രസിദ്ധീകരിക്കും. ശതാബ്‌ദി സ്‌മരണികയിലേക്ക് കൃതികള്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ 2010 ജൂണ്‍ 30ന് മുന്‍പായി ഭാരവാഹികളെ ഏല്‍പ്പിക്കേണ്ടതാണ്. അതിരൂപത ശതാബ്‌ദി ഉദ്‌ഘാടന ദിവസമായ ജൂലൈ 14ന് യോര്‍ക്ക്‌ഷയര്‍ ക്‌നാനായ കാത്തലിക് പ്രാര്‍ഥനാ ദിനമായി ആചരിക്കും.
സഖറിയ പുത്തെന്‍കുളം |