യോര്‍ക്ക്: യോര്‍ക്ക്‌ഷെയര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന രേഖ തയാറാക്കി. പ്രഥമ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്‌തത്. കെ.സി.വൈ.എല്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ കരോള്‍ ഗാനങ്ങളലാപിച്ചുള്ള ഭവന സന്ദര്‍ശനം ഡിസംബര്‍ മൂന്നാം വാരം നടക്കും. 2010 മാര്‍ച്ച് 20 ന് നോര്‍ത്ത് അലേര്‍ട്ടനു സമീപം സ്ഥിതി ചെയ്യുന്ന കുരിശുമലയായ ഓസ്‌മോത്തര്‍ലിയിലേക്ക് കുരിശിന്റെ വഴിയും നോമ്പുകാല പ്രാര്‍ഥനയും നടത്തും. ഏപ്രില്‍ 9, 10, 11 തീയതികലില്‍ പ്രഥമ യോര്‍ക്ക്‌ഷെയര്‍ ക്‌നാനായ കാത്തലിക് കണ്‍വന്‍ഷന്‍ നടത്തപ്പെടും. കോട്ടയം അതിരൂപതയുടെ ശതാബ്ദി തുടക്ക ദിനം പ്രാര്‍ഥനാ ദിനമായി ആചരിക്കുന്നതാണ്. ശതാബ്ദി സമാപിക്കുന്ന 2011 ഓഗസ്‌റ്റ് 29 ന് സ്‌മരണിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ജപമാല മാസമായ ഒക്ടോബറില്‍ പ്രസ്റ്റണിലെ ലേഡിവെല്‍ തീര്‍ഥാന കേന്ദ്രത്തിലേക്ക് തീര്‍ഥയാത്ര നടത്തുന്നതാണ്.
സഖറിയ പുത്തന്‍കളം |