ലീഡ്സ്: യോര്‍ക്ക്ഷെയര്‍ ക്നാനായ കാത്തലിക്കിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ നോര്‍ത്ത് അലേര്ട്ടണിലെ ഒസ്മോത്തറിലുള്ള മൗണ്ട് ഗ്രേസ് തീര്‍ഥാടന കേന്ദ്രത്തിലേക്ക് കുരിശിന്റെ വഴിയോടു കൂടി കുരിശുമല കയറ്റം നടത്തുന്നു. പതിമ്മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് കുരിശിന്റെ വഴിക്ക് തുടക്കമാകും. തുടര്‍ന്ന നാലിന് ദിവ്യബലി. മല കയറ്റത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒന്നരയ്ക്ക് അടിവാരത്ത് എത്തണമെന്ന് മുഖ്യസംഘാടകയായ ഡാര്‍ളി ടോമി അറിയിച്ചു. കുരിശുമലയുടെ വിലാസം: North End, Osmotherley, North Alerton, DL 6 3BB.
സഖറിയ പുത്തന്‍കളം |