ലീഡ്സ്: യു.കെ.കെ.സി.എ.യുടെ നവസാരഥികള്‍ക്ക് യോര്‍ക്ക്ഷെയര്‍ യൂണിറ്റ് സ്വീകരണം നല്‍കും. യോര്‍ക്ക് ഷെയര്‍ ക്നാനായ കാത്തലിക് കണ്‍വന്‍ഷനോടനുബന്ധിച്ച് ഏപ്രില്‍ 17–നാണ് സ്വീകരണം നല്‍കുക. യോര്‍ക്ക്ഷെയര്‍ ഡല്‍ഹിയില്‍ സ്വാതിഗ്രാം ഫാംഹൌസില്‍ നടക്കുന്ന സ്വീകരണ യോഗത്തില്‍ യോര്‍ക്ക്ഷെയര്‍ കാത്തലിക് യൂണിറ്റ് പ്രസിഡന്റ് അലക്സ് പള്ളിയമ്പില്‍ അധ്യക്ഷത വഹിക്കും. യു.കെ.കെ.സി.എ. ഭാരവാഹികളായ ഐസ്റ്റീന് വാലയില്‍, ഷെല്ലി നെടുംതുരുത്തി പുത്തന്‍പുരയില്‍ സ്റ്റെബി ചേരിക്കല്‍, വിനോദ് കിഴക്കേനടയില്‍, ഷാജി വാരാക്കുഴി, ജോസ് പരപ്പനാട് എന്നിവരുമായി അംഗങ്ങള്‍ ആശയസംവാദം നടത്തും. തുടര്‍ന്ന് വിവിധ കലാപരിപാടികളും അത്താഴവിരുന്നും നടക്കും. സഖറിയ പുത്തന്‍കളം |