സ്വാര്‍തിഗില്‍ : യോര്‍ക്ക്ഷെയര്‍ ക്നാനായ കാത്തലിക് അസ്സോസിയേഷന്റെ യു.കെ.കെ.സി.എ. കണ്‍വെണ്‍ഷന്‍ ഇന്നാരംഭിക്കും . യോര്‍ക്ക് ഷെയര്‍ ഡെയില്‍സിലെ സ്വാര്‍തിഗില്‍ ഫാം ഹൌസില്‍ പ്രസിഡന്റ് അലക്സ് പളളിയമ്പില്‍ പതാക ഉയര്‍ത്തുന്നതോടു കൂടി കണ്‍വെന്‍ഷന് തുടക്കമാകും. തുടര്‍ന്ന് ജപമാലയും ക്നാനായ സമുദായ ചരിത്രത്തിന്റെ ഏടുകളില്‍ എന്ന വിഷയത്തില്‍ ചര്‍ച്ചയും നടക്കും. ശനിയാഴ്ച ജോസഫ് വെങ്ങാച്ചേരില്‍,ഷിബു കൂടത്തിനാല്‍ എന്നിവര്‍ നയിക്കുന്ന സെമിനാര്‍ , യു.കെ.കെ.സി.എ. കണ്‍വെണ്‍ഷനില്‍ യൂണിററിന്റെ പ്രകടനം സംബന്ധിച്ച ചര്‍ച്ചയും വൈകുന്നേരം യു.കെ.കെ.സി.എ. ഭാരവാഹികള്‍ക്ക് സ്വീകരണവും നല്കും. തുടര്‍ന്ന് യു.കെ.കെ.സി.എ. ഭാരവാഹികളുമായി ഡിബേററ് നടക്കും. ഞായറാഴ്ച രാവിലെ വനിതാദിനമായി ആചരിക്കും. തുടര്‍ന്ന് കെ.സി.വൈ.എല്‍. അംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറും.കണ്‍വെണ്‍ഷന് അലക്സ് പളളിയമ്പില്‍,ജോബി യോര്‍ക്ക്, സഖറിയ പുത്തന്‍കളം, ഡാര്‍ളി പുളിമ്പാറയില്‍, എബ്രഹാം വെളിയത്ത്, ജയന്‍ കൊച്ചുവീട്ടില്‍, ജോസ് പരപ്പനാട്ട് എന്നിവര്‍ നേതൃത്വം നല്‍കും. *സഖറിയ പുത്തന്‍കളം |