ലീഡ്സ് : യു കെ കെ സി എ യുടെ കീഴിലുള്ള യോര്‍ക്ക്ഷെയര്‍ ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ പ്രഥമ കണ്‍വന്‍ഷനുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. ഏപ്രില്‍ 16,17,18 തീയതികളിലാണ് പ്രഥമ കണ്‍വന്‍ഷന്‍ നടക്കുക.യോര്‍ക്ക്ഷെയര്‍ ഡെയില്‍സിലെ സ്വാര്‍തിഗില്‍ ഫാം ഹൌസില്‍വച്ച് ഏപ്രില്‍ 16-ന് വൈകുന്നേരം നാലിന് പ്രസിഡന്റ് അലക്സ് പള്ളിയമ്പില്‍ പതാക ഉയര്‍ത്തുന്നതോടെ കണ്‍വന്‍ഷന് തുടക്കം കുറിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ പ്രബന്ധാവതരണം, കുടുംബ ഉല്ലാസയാത്ര, യു.കെ.കെ.സി.എ. ഭാരവാഹകള്‍ക്ക് സ്വീകരണം, കലാപരിപാടികള്‍, സാന്‍മറ്റ് ഡിന്നര്‍ എന്നിവയാണ് പ്രധാന പരിപാടികള്‍.
സഖറിയാ പുത്തെന്‍കളം |